മുൻ ഡിജിപി ഋഷിരാജ് സിങിനെ അറിയാത്ത ചെറിയ കുട്ടികൾ പോലുമില്ല. അങ്ങിനെ ഋഷിരാജ് സിങ് സഹസംവിധായകനാകുന്നു.
ജയറാമിനേയും മീരാ ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ അസിസ്റ്റന്റായി സിനിമാ സംവിധാനം പഠിക്കുകയാണ് ഋഷിരാജ് സിങ്.
ALSO READ
അങ്ങനെ കാക്കിക്കുള്ളിലെ കലാകാരന്മാരുടെ പട്ടികയിലേക്ക് ഋഷിരാജ് സിങ് കൂടെ എത്തുകയാണ്. നല്ലൊരു ഗായകൻകൂടെയാണ് അദ്ദേഹം.
പണ്ടുമുതലേ സിനിമയോട് താത്പര്യമുണ്ടായിരുന്നെങ്കിലും റിട്ടയർമെന്റിനുശേഷം ആ താത്പര്യം പ്ാരവർത്തികമാക്കാൻ തീരുമാനിക്കുകയായിരുന്നു അദ്ദേഹം.
ALSO READ
ചിത്രത്തിൽ ജയറാമാണ് നായകൻ. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിൻ മലയാളത്തിലേക്ക് തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദേവിക, കെ.പി.എ.സി ലളിത, ശ്രീനിവാസൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.