കണ്ണീർ സീരിയലുകളിൽ നിന്ന് മാറി കുടുംബത്തിലെ കളിചിരികളും കൊച്ചു കൊച്ചു പിണക്കങ്ങളും കോർത്തിണക്കി അവതരിപ്പിക്കുന്ന പരമ്പരയാണ് ഫ്‌ലവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും. ഈ സീരിയലിന്റെ പ്രേക്ഷകരായി യുവാക്കളും ഉണ്ടെന്നതാണ് മറ്റൊരു വസ്തുത. ഇതാണ് ഈ പരമ്പരയുടെ വിജയവും. ഇടയ്ക്ക് ഈ പരമ്പര നിർത്തിവെച്ചെങ്കിലും വീണ്ടും പുതിയ കഥാപാത്രങ്ങളൊക്കെ ചേർന്ന് വീണ്ടും ചിത്രീകരണം ആരംഭിക്കുകയായിരുന്നു.
ഈ പരമ്പയിലെ കുടുംബത്തിലെ മൂത്തമകന്റെ വേഷത്തിലാണ് ഋഷി എത്തുന്നത്. മുടിയൻ എന്ന് വിളിക്കുന്ന ഋഷിക്ക് ഒരുപാട് അരാധകരുമുണ്ട്. ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഋഷി സുപരിചിതനായി മാറിയത്. അതേസമയം, ഋഷിയെ മാസങ്ങളായി ഉപ്പും മുളകും സീരയിലിൽ കാണാനില്ലായിരുന്നു.
ഈ പരമ്പരിയിൽ വിവാഹം കഴിഞ്ഞ ശേഷം പൂർണമായി മാറ്റി നിർത്തിയിരിക്കുകയാണ് മുടിയനെ. അതേസമയം, യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്ന എപ്പിസോഡുകളുടെ താഴെ മുടിയനെ അന്വേഷിച്ചുള്ള കമന്റുകൾ വരാറുണ്ടെങ്കിലും അണിയറ പ്രവർത്തകർ ഋഷിയെ മാറ്റിയത് എന്തിനെന്ന് വെളിപ്പെടുത്തിയിരുന്നില്ല.
ചർച്ചകൾ ശക്തമായതോടെ കഴിഞ്ഞദിവസം മുടിയനായി എത്തുന്ന ഋഷി തനിക്ക് സംഭവിച്ച കാര്യങ്ങൾ പറ്റി വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. കരഞ്ഞു കൊണ്ടാണ് ഉപ്പും മുളകിലും താൻ അനുഭവിച്ച കാര്യങ്ങൾ ഋഷി വെളിപ്പെടുത്തുന്നത്.
പരമ്പരയിൽ മുടിയൻ ബാംഗ്ലൂരിലാണെന്നാണ് കഥയിൽ പറഞ്ഞിരിക്കുന്നത്. എങ്കിലും ഇപ്പോൾ അവിടെവെച്ച് ഡ്രഗ് കേസിൽ അകപ്പെട്ട രീതിയിൽ എപ്പിസോഡ് ഷൂട്ട് ചെയ്യുന്നു എന്നാണ് ഋഷി ആരോപിക്കുന്നത്. തന്റെ അറിവില്ലാതെയാണ് ഇങ്ങനെ ഒരു എപ്പിസോഡ് ഷൂട്ട് ചെയ്തതെന്നും ഋഷി പറയുകയാണ്.
വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളാണ് ഋഷി നടത്തിയത്. നാല് മാസമായി തനിക്കതിൽ ഷൂട്ടില്ലന്നും അവർ എന്നെ പുറത്താക്കിയതാണെന്നും താരം പറയുന്നു. പുറത്താക്കിയതിൽ വിഷമമില്ലെന്നും പക്ഷേ അതിന് ഡ്രഗ്സ് കേസിൽ പെടുത്തേണ്ട കാര്യമില്ലായിരുന്നുവെന്നും താരം പറഞ്ഞു.
ഇതിനെല്ലാം പിന്നിൽ ഉണ്ണി സാർ എന്ന വ്യക്തിയാണ് എന്നും അദ്ദേഹം മുൻപ് അമ്മ നീലുവുമായും പ്രശ്നമുണ്ടാക്കിയ ആളാണെന്നും ഋഷി പറയുന്നു. അങ്ങനെയാണ് ഉപ്പും മുളകിൽ നിന്ന് പുറത്തായത്. പിന്നീട് യാതൊരു പ്രശ്നവും ഉണ്ടാക്കില്ലെന്ന് പറഞ്ഞാണ് അദ്ദേഹം തിരിച്ചെത്തിയതെന്നും ഋഷി പറഞ്ഞിരുന്നു.
ഒടുവിലിപ്പോൾ യൂട്യൂബ് ചാനലിലൂടെ ഋഷി നടത്തിയ വെളിപ്പെടുത്തലിങ്ങനെ: വല്ലാത്ത അവസ്ഥയിലാണ് താൻ ആ ഇന്റർവ്യൂ നൽകിയത്. നാല് മാസം ഞാൻ മിണ്ടാതെ ഇരുന്നതാണ്. ഉണ്ണിസാർ എന്ത് വൃത്തി കേട് ചെയ്താലും എനിക്ക് സഹിക്കേണ്ട കാര്യമില്ല. എന്റെ വിഷമം നിങ്ങളോട് പറഞ്ഞപ്പോൾ പോയെന്നും ഋഷി പറഞ്ഞു. അമ്മ അനുഭവിച്ചത് അഞ്ചു വർഷം കഴിഞ്ഞപ്പോൾ ഞാനും അനുഭവിച്ചിരുന്നു. നെഗറ്റീവ് ചെയ്ത ആളെ പറ്റി പറഞ്ഞുവെന്ന കരുതി ചാനലിന് മുകളിലോട്ട് വളർന്നു വെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒൻപതു വർഷത്തെ പരിചയം എനിക്ക് ശ്രീകണ്ഠൻ നായർ സാറുമായിട്ടുണ്ട്. ഉപ്പും മുളകും ഞാനില്ലെങ്കിലും വീണ്ടും വന്നതിൽ സന്തോഷമുണ്ടെന്നും മുടിയൻ പറയുകയാണ്.