‘പുള്ളിക്കാരി തനിച്ച് ഒറ്റ പോക്കായിരുന്നു’; ശ്വേത മേനോൻ ഒരിക്കലും തന്റെ കൂടെ വരില്ലെന്ന് പറഞ്ഞു; വെളിപ്പെടുത്തി റിമി ടോമി

419

ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനം ആലപിച്ച് എത്തി മലയാളി സംഗീതാസ്വാധകരുടെ പ്രിയ ഗായികയായി മാറിയ താരമാണ് റിമി ടോമി. ഗായിക എന്നതിന് പുറമേ അ വതാരകയും അഭിനേത്രിയുമായി ഒക്കെ റിമി ടോമി മലയാളികൾക്ക് പ്രിയപ്പെട്ടവളാണ്.

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള റിമി സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്. തന്റെ വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളും ഒക്കെ റിമി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സ്വകാര്യ ടെലിവിഷൻ ചാനലിലെ പരിപാടിയിലെ ജഡ്ജ് കൂടിയാണ് റിമി ടോമി. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന ഗായികയാണ് റിമി ടോമി. വർക്ക് ഔട്ട് ഫോട്ടോകൾ പങ്കുവയ്ക്കുന്ന റിമി ടോമി ആരോഗ്യത്തിൽ കാട്ടുന്ന ശ്രദ്ധയെ കുറിച്ച് ആരാധകർ ചർച്ച ചെയ്യാറുണ്ട്. വർഷങ്ങളായി മലയാളികൾക്ക് അറിയാവുന്ന റിമി ടോമിയുടെ ഫിറ്റ്നെസിന്റെ രഹസ്യം എന്താണെന്ന് ആരാധകർ ചോദിക്കാറുണ്ട്.

Advertisements

മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേർന്നാൽ ആണ് റിമി ടോമിയുടെ ആദ്യത്തെ ഹിറ്റ് ഗാനം. ബൽറാം വേഴ്സസ് താരാദാസെന്ന ചിത്രത്തിലൂടെ സ്വന്തം വേഷത്തിൽ തന്നെ വെള്ളിത്തിരയിലുമെത്തി. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത തിങ്കൾ മുതൽ വെളളി വരെ എന്ന സിനിമയിൽ ജയറാമിന്റെ നായികയായും റിമി എത്തി. അതേ സമയം വിവാഹിത ആവുകയും പിന്നിട് ഈ ബന്ധത്തിൽ നിന്നും വേർപിരിയുകയും ചെയ്തിരുന്നു റിമി. വിവാഹ ബന്ധം വേർപെടുത്തിയതിന് പിന്നാലെ ആദ്യ ഭർത്താവ് റോയ്സ് വീണ്ടും വിവാഹം കഴിച്ചിരുന്നു. എന്നാൽ റിമി തന്റെ തിരക്കുകളിൽ മുഴുകി കഴിയുകയായിരുന്നു.

ALSO READ- കൽപന എന്റെ കൂടപ്പിറക്കാത്ത സഹോദരി; വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതദേഹം കണ്ട് തകർന്നുപോയി; നേരത്തെ പോകേണ്ട ആളല്ല; കണ്ണുനിറഞ്ഞ് മനോജ് കെ ജയൻ

സ്വകാര്യ ദുഃഖങ്ങളൊന്നും ആരാഝകരോട് പങ്കുവെയ്ക്കുന്ന ശീലമില്ലാത്ത ആളാണ് റിമി ടോമി. പ്രേക്ഷകരെല്ലാം റിമി ടോമിയെ ചിരിച്ച മുഖത്തോടെ മാത്രമാണ് കാണാറുള്ളത്. ആളുകളെ ചിരിപ്പിക്കുകയും സന്തോഷത്തിലാറാടിക്കുകയും ചെയ്യാനുള്ള പ്രത്യേക കഴിവ് കാരണം മിക്ക അവാർഡ് ഷോകളിലും റിമി ടോമിയെ അവതാരകയായി കാണാറുണ്ട്. ഇപ്പോഴിതാ റിമിയുടെ പഴയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലാവുന്നത്.

താനും ശ്വേത മേനോനും പിണക്കത്തിന്റെ വക്കിൽ വരെ എത്തിയ അബദ്ധത്തെ കുറിച്ചാണ് റിമി പറയുന്നത്. വർഷങ്ങൾക്ക് മുൻപ് നടി ശ്വേത മേനോനൊപ്പം ഫ്ളൈറ്റിൽ യാത്ര ചെയ്തപ്പോഴാണ് ഈ അബദ്ധം പറ്റിയതെന്ന് റിമി പറയുന്നു. അന്നത്തെ സംഭവത്തിന് ശേഷം തന്റെ കൂടെ ഫ്ളൈറ്റിൽ വരില്ലെന്ന് പറഞ്ഞ് ശ്വേത ചേച്ചി പിണങ്ങി പോയെന്നും ജെബി ജംഗ്ഷനിൽ പങ്കെടുക്കവേ താരം പറഞ്ഞിരുന്നു.

റിമിയുടെ വാക്കുകളിങ്ങനെ:

താൻ കയറി പോവേണ്ട ഫ്ളൈറ്റുകൾ തന്റെ കൺമുന്നിലൂടെ പറന്നുപോകുന്നത് എത്രയോ തവണ കണ്ടയാളാണ് താനെന്നാണ് റിമി സ്വയം വിശേഷിപ്പിക്കുന്നത്. അത് പാസ്പോർട്ട് ഇല്ലാത്തത് കൊണ്ടല്ലെന്നും കറക്ട് സമയത്ത് എത്താത്തത് കൊണ്ടാണെന്നും റിമി പറയുന്നു.

ഒരിക്കലും റിമിയുടെ കൂടെ ഫ്ളൈറ്റിൽ പോവില്ലെന്നാണ് നടി ശ്വേത മേനോൻ പറയാറുള്ളതെന്നും താരം വ്യക്തമാക്കി. പണ്ടെരിക്കൽ എയർപോർട്ടിൽ വെച്ചുണ്ടായ അബദ്ധം വിശദീകരിച്ചാണ് റിമി ഇക്കാര്യം പറഞ്ഞത്.

അന്ന് ദോഹയിൽ ഒരു പരിപാടിയ്ക്ക് പോവുകയാണ് ഞങ്ങൾ. ദുബായിൽ എത്തി. അവിടെ നിന്ന് അടുത്ത ഫ്ളൈറ്റിനാണ് ദോഹയിലേക്ക് പോവേണ്ടത്. കണക്ഷൻ ഫ്‌ലൈറ്റ് വരാൻ ഒരു മണിക്കൂർ സമയം വേണം. ഞാൻ ‘ശ്വേത ചേച്ചി വാ ഒരു കാപ്പി കുടിക്കാമെന്ന് പറഞ്ഞു. പുള്ളിക്കാരിയ്ക്ക് എന്റെ സ്വഭാവം അത്രയ്ക്ക് അറിയില്ല. 2007 ലെ 2008 ലോ ആണ് സംഭവം നടക്കുന്നത്.’

എന്നാൽ, വേണ്ട റിമി, കാപ്പി കുടിക്കാൻ പോയാൽ ഫ്‌ലൈറ്റ് പോവും. നമുക്ക് കാപ്പിയല്ലല്ലോ പ്രധാനമെന്ന് ചേച്ചി പറഞ്ഞു. എങ്കിലും ഞാൻ നിർബന്ധിച്ച് കാപ്പി കുടിക്കാൻ പോയി. അന്ന് ഫ്ലൈറ്റ് പോയി. നാല് മണി്ക്കോ അഞ്ച് മണിക്കോ അവിടെ എത്തണം. പന്ത്രണ്ട് മണിക്ക് ദുബായിൽ നിന്ന് പോയാലേ രണ്ട് മണിയ്ക്ക് ദോഹയിലെത്താൻ പറ്റു. എന്നിട്ട് വേണം വൈകുന്നേരത്തെ പരിപാടിയിൽ പങ്കെടുക്കാൻ. ഞാനപ്പോഴെ പറഞ്ഞതാ, കാപ്പി കുടിക്കണ്ടെന്ന് എന്നും പറഞ്ഞ് പുള്ളിക്കാരി ഒറ്റ പോക്ക് അങ്ങ് പോയി.’

ALSO READ- ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചത് വാടക ഗർഭപാത്രത്തിലൂടെ ആണോ എന്ന് നെറ്റിസൺ; സിസേറിയന്റെ സമയത്ത് ഞാൻ ഭജന പാടുകയായിരുന്നു എന്ന് മറുപടിയുമായി ചിന്മയി ശ്രീപാദ

‘പിന്നെ ഞാൻ ശ്വേതയെ കണ്ടത് ദോഹയിലെ സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുമ്പോഴാണ്. ശ്വേത ചേച്ചി അന്നേരം കിട്ടിയ ഏതോ ഫ്ളൈറ്റിൽ കയറി പോയി. ഞാനും അനിയനും അടുത്ത ഫ്ലൈറ്റൊക്കെ പിടിച്ച് പോയി. എന്റെ കുട്ടിക്കളിയായി ഇത് തോന്നുമെങ്കിലും ഞാൻ കറക്ട് സമയത്ത് തന്നെ എല്ലാ പരിപാടികൾക്കും എത്തിയിട്ടുണ്ട്.’- എന്നാണ് റിമിയുടെ വാക്കുകൾ.

ഇതുവരെ ഒരു പരിപാടിയ്ക്കും വൈകിയോ വേറെ പരിപാടിയുടെ പേരിലോ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. കാര്യം പറഞ്ഞാൽ പെട്ടിയും പാസ്പോർട്ട് പോവുകയും ഫ്ലൈറ്റ് പോവുകയുമൊക്കെ ചെയ്തിട്ടുണ്ട്. എങ്കിലും ലക്ഷ്യ സ്ഥാനത്ത് എത്താറുണ്ടെന്നും റിമി ടോമി പറയുന്നു.

Advertisement