റിമി ടോമി ഇല്ലാത്ത സൂപ്പർ ഫോർ ജൂനിയർ ഉഷാറില്ലായിരുന്നു എന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രേക്ഷകർ പറഞ്ഞിരുന്നത്. വിധു പ്രതാപും സിത്താരയും റിമി ടോമിയും ജോത്സ്യനയും ഒന്നിക്കുമ്പോഴുള്ള ഓളവും പരസ്പരമുള്ള പാരവെപ്പും തഗ്ഗും ഇല്ലാതെ എന്ത് സൂപ്പർ ഫോർ എന്നാണ് ആരാധകർ ചോദിയ്ക്കുന്നത്. ആഴ്ചകൾ നീണ്ടു നിന്ന കാത്തിരിപ്പിനൊടുവിൽ റിമി ടോമി തിരിച്ചെത്തി.
കുട്ടിപ്പാട്ട് അരങ്ങിൽ ഗംഭീര ഡാൻസ് പെർഫോമൻസോടുകൂടെ റിമി ടോമി തിരിച്ചെത്തുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ പുറത്തിറങ്ങി. വൻ വരവേൽപ്പാണ് ഷോ റിമിയ്ക്ക് നൽകിയത്. തിരിച്ചെത്തിയ റിമി ടോമിയുടെ സ്നേഹപ്രകടനവും കൗണ്ടറുകളും എല്ലാം പഴയ അതേ റേഞ്ചിൽ തന്നെയാണ്. വരുന്ന ശനി – ഞായർ എപ്പിസോഡുകൾ മുതൽ വിധികർത്താക്കളുടെ സീറ്റിൽ റിമി ടോമിയും ഉണ്ടാവും.
ALSO READ
റിമി ടോമി തിരിച്ചെത്തിയ സന്തോഷം പുറത്ത് വിട്ട യൂട്യൂബ് പ്രമോ വീഡിയോയുടെ കമന്റ് ബോക്സിൽ ആരാധകരും സന്തോഷം അറിയിക്കുന്നുണ്ട്. റിമി എത്തിയപ്പോഴാണ് ആശ്വാസമായത്. ഇപ്പോഴാണ് എല്ലാവർക്കും പഴയ എനർജ്ജി തിരിച്ചു കിട്ടിയത്, ഇനി പൊടിപൂരമായിരിയ്ക്കും എന്നൊക്കെയാണ് കമന്റുകൾ. റിമി ടോമി ഇല്ലാത്തത് കൊണ്ട് സൂപ്പർ ഫോർ ജൂനിയർ കാണാത്തവരും ഉണ്ടത്രെ.
കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ആണ് റിമി ടോമി ഷോയിൽ നിന്നും വിട്ട് നിന്നത്. പകരം വിജയ് യേശുദാസ് ആണ് പാനലിൽ ഉണ്ടായിരുന്നത്. റിമി ടോമിയ്ക്ക് പിന്നാലെ വിധു പ്രതാപിനും ജ്യോത്സനയ്ക്കും സിത്താരയ്ക്കും എല്ലാം കൊവിഡ് പോസിറ്റീവ് ആയിരുന്നു. എന്നാൽ റിമി ടോമിയുടെ തിരിച്ചുവരവ് മാത്രമാണ് ആരാധകരും ഷോയും ഇത്രയ്ക്ക് ആഘോഷമാക്കിയത്.
ALSO READ
കോവിഡിന് ശേഷം ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് റിമി ടോമി തിരിച്ചെത്തിയത്. സ്റ്റാർമാജിക്കിന്റെ ഏതാനും എപ്പിസോഡുകളിൽ റിമി അതിഥിയായി എത്തിയിരുന്നു. പാട്ടും ഡാൻസുമൊക്കെയായി അവിടെയും പൊടി പൂരമാക്കിയിരുന്നു റിമി.