റിമിയെ ആദ്യമായി ഒരു പ്ലെയിനിൽ കയറ്റിയത് താൻ ആണ് ; ഗാനമേളക്ക് പാടുവാനായി അന്ന് റിമിയെ ഫോൺ ചെയ്തപ്പോൾ ഉണ്ടായ അനുഭവം പങ്കു വച്ച് നാദിർഷ

119

മലയാളികളുടെ പ്രിയങ്കരിയാണ് ഗായിക റിമി ടോമി. പാട്ടും തമാശയും ഡാൻസും ഒക്കെയായി റിമി ഉണ്ടെങ്കിൽ പിന്നെ ആ പരിപാടിക്ക് മറ്റൊന്നും വേണ്ട, അത്രയ്ക്ക് എനർജിയാണ് റിമി എന്ന വ്യക്തിയ്ക്ക്. കുട്ടികൾ മുതൽ മുത്തശ്ശിമാർ വരെ റിമിയുടെ ആരാധകരിലുണ്ട്. ഗായിക എന്നതിലുപരി സൂപ്പർ 4 സംഗീത റിയാലിറ്റി ഷോയുടെ ജഡ്ജ് കൂടിയാണ് റിമി ഇപ്പോൾ.

ALSO READ

Advertisements

ആറേഴ് ജില്ലകളിൽ നിന്ന് എത്തിയ അരപ്പിരി ലൂസായ കുറച്ച് പേർ ഒത്തുചേർന്നപ്പോൾ ഒരു പരിപാടി ഹിറ്റായി ; ശ്രദ്ധ നേടി നിഷ സാരംഗിന്റെ വാക്കുകൾ

റിമിയെപ്പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ട മിമിക്രി ആർടിസ്റ്റും ഇപ്പോൾ സിനിമ സംവിധായകനും ആയി മാറിയ നാദിർഷ. അടുത്തിടെ ദിലീപിന്റെ ‘കേശു ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമ നാദിർഷയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ കുടുംബ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് നാദിർഷ.

ഇവർ രണ്ടു പേരും ആദ്യമായി കണ്ടു മുട്ടിയ കഥ നാദിർഷ ഈയിടെ പങ്കുവെച്ചിരുന്നു. റിമി ടോമിക്ക് 16 വയസുള്ളപ്പോഴാണ് നാദിർഷ ആദ്യമായി അന്നത്തെ കുട്ടി ഗായികയെ കാണുന്നത്. അന്ന് തനിക്കായി ഒരു ഗാനമേളക്ക് പാടുവാനായി റിമിയെ ഫോൺ ചെയ്ത അനുഭവം ആണ് നാദിർഷ പറഞ്ഞത്. അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്‌സ് എന്ന പരിപാടിയിലാണ് താരം ഈ രസകരമായ ഓർമ്മ പങ്കുവെച്ചത്.

നാദിർഷായുടെ വാക്കുകൾ നോക്കാം :

‘റിമിയുടെ 16 ആമത്തെ വയസിലാണ് ഞാൻ റിമിയെ കാണുന്നത്. അന്ന് എന്റെ നാട്ടിൽ ഏലൂര് ഒരു ഗാനമേള കേൾക്കാൻ ഞാൻ പോയപ്പോൾ, ഒരു കൊച്ചു വന്നു നന്നായി പാടുന്നു. പാട്ടെനിക്ക് ഇഷ്ടപ്പെട്ടു ഞാൻ റിമിയുടെ കൂടെ പാടിയ ആളുടെ കൈയ്യിൽ നിന്ന് അവളുടെ നമ്പർ വാങ്ങി, റിമിയെ മറ്റൊരു ഗാനമേളക്ക് വേണ്ടി വിളിച്ചു. എന്റെ ഒരു പ്രായമൊക്കെ വെച്ച് എന്നെ ഇക്ക എന്ന് വിളിക്കും എന്നാണ് ഞാൻ കരുതിയത്. ഞാൻ ഫോണിൽ ‘ഹലോ റിമിയല്ലേ ഞാൻ നാദിർഷ’ എന്ന് പറയുകയും മറുപടി ‘എന്നാ നാദിർഷേ’. അവസാനം ഞാൻ പറഞ്ഞു മോളെ എനിക്ക് നിന്നെക്കാൾ പ്രായമുണ്ട് ഒന്നേൽ എന്നെ ഇക്കാന്ന് വിളിക്കു ഇല്ലേ ചേട്ടൻ വിളിക്കു. അവൾ ചേട്ടനെന്നും വിളിച്ചില്ല ഇക്കാന്നും വിളിച്ചില്ല, ‘എന്നാ സാറെ’ എന്ന്. ഗാനമേളയുടെ കാര്യമൊക്കെ പറഞ്ഞപ്പോ പപ്പക്ക് കൊടുക്കാം എന്ന് പറഞ്ഞു അവൾ ഫോൺ കൈമാറി,’ രസകരമായ അനുഭവം നാദിർഷ പറഞ്ഞു.

ALSO READ

അനൂപിന് ഐശ്വര്യ വന്ന് ചേർന്നപ്പോലെ എനിക്കും ; വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് മണിക്കുട്ടൻ

നാദിർഷ അന്ന് തനിക്കായി തന്ന ഷോ തന്റെ ജീവിതത്തിലെ ആദ്യത്തെ സ്റ്റാർ നൈറ്റ് ആയിരുന്നു എന്ന് റിമിയും പറഞ്ഞു. ഇതേ പരിപാടിയിൽ റിമിയെ ആദ്യമായി ഒരു പ്ലെയിനിൽ കയറ്റിയതും താൻ ആണെന്ന് നാദിർഷ പറഞ്ഞു. ഒരു മുംബൈ യാത്രക്കായി തന്റെ കൈപിടിച്ചാണ് റിമി ആദ്യമായി ഒരു ഫ്ളൈറ്റിൽ കയറിയത് എന്നും നാദിർഷ ഓർത്തു പറയുന്നുണ്ട്.

 

Advertisement