മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരികയും എല്ലാം ആണ് റിമി ടോമി. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെ പിന്നണി ഗാന രംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് ഒന്നിലധികം മേഖലകളില്‍ കഴിവ് തെളിയിച്ചു.
താന്‍ ഒരു ഗായിക മാത്രമല്ല മികച്ച അഭിനേതാവും അവതാരികയും എല്ലാം ആണെന്ന് തെളിയിച്ചു കഴിഞ്ഞു ഈ താരം. മാത്രമല്ല ഒന്നിലധികം ചാനലുകളില്‍ വര്‍ക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.ഇത്രയധികം സ്‌ക്രീനില്‍ നിറഞ്ഞുനിന്ന മറ്റൊരു താരമുണ്ടോ എന്നതും സംശയമാണ്.
Also Read:ഡോക്ടറെ കാണാന്‍ പോയത് പ്രതീക്ഷയോടെ, പക്ഷേ സംഭവിച്ചത് മറ്റൊന്ന്, വേദനയോടെ ആലീസ് ക്രിസ്റ്റി പറയുന്നു
വ്യക്തി ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴും പതറാതെ പിടിച്ചു നിന്നിട്ടുണ്ട് റിമി. തന്റെ വിവാഹമോചനത്തിനു ശേഷം ശക്തമായി തിരിച്ചുവരവാണ് റിമി ടോമി നടത്തിയത്. തന്റെ കരിയറില്‍ ചില വിവാദങ്ങളും റിമി നേരിട്ടിട്ടുണ്ട്. ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ സംഗീത സംവിധായകന്‍ ശരത്തിന്റെ അതൃപ്തി കാരണം റിമി ഷോ വിട്ട് പോയിരുന്നു.
ഇപ്പോഴിതാ അതേപ്പറ്റി സംസാരിക്കുകയാണ് റിമി. ചാനലില്‍ നിന്നും തന്നെ ജഡ്ജായി വിളിച്ചപ്പോള്‍ താനും പി ജയചന്ദ്രന്‍ സാറിനൊപ്പവും ശരത് സാറിനൊപ്പവും പോയിരുന്നുവെന്നും ശരത്തേട്ടന്റെയും തന്റെയും തമാശ തമ്മില്‍ ഒത്തിരി വ്യത്യാസമുണ്ടെന്നും താന്‍ അത്രയും ക്രൂരമായി തമാശ പറയാറില്ലെന്നും റിമി പറയുന്നു.
അവരുടെ സമ പ്രായക്കാര്‍ ഇരിക്കാത്തതിന്റെയോ അവരേക്കാള്‍ വിവരം കുറഞ്ഞയാള്‍ ഇരുന്നതിന്റെയോ ബുദ്ധിമുട്ടായിരിക്കുമെന്നും താന്‍ അത്രയും ഗുരുതുല്യരായി ബഹുമാനിക്കുന്നവരാണെന്നും ഒത്തിരി താഴ്ത്തിക്കെട്ടിയാല്‍ അവരോടുള്ള ഇഷ്ടവും കുറയുമെന്നും റിമി പറയുന്നു.