എനിക്ക് അങ്ങനെയൊരു അവസരം ഒരുക്കിത്തന്ന നിങ്ങള്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല: ദിലീപിപിനും നാദിര്‍ഷായ്ക്കും തീര്‍ത്താല്‍ തീരാത്ത നന്ദി പറഞ്ഞ് റിമി ടോമി

7

ദിലീപ്, നാദിര്‍ഷ, ലാല്‍ ജോസ് എന്നിവര്‍ക്ക് തീരാത്ത നന്ദി പറഞ്ഞ് ഗായികറിമി ടോമി. സിനിമയില്‍ പിന്നണി ഗായികയായി താന്‍ പാടിത്തുടങ്ങിട്ട് പതിനാറ് വര്‍ഷം തികയുന്ന അവസരത്തില്‍ അതിന് വഴിയൊരുക്കിയവര്‍ക്ക് നന്ദി ആണ് റിമി രംഗത്തെത്തിയത്.

ലാല്‍ജോസിന്റെ സംവിധാനത്തില്‍ ദിലീപും കാവ്യാ മാധവനും നായികാനായകന്മാരായി എത്തിയ മീശമാധവന്‍ എന്ന ഹിറ്റ് ചിത്രത്തിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന ഗാനത്തിലൂടെയായിരുന്നു റിമിയുടെ അരങ്ങേറ്റം. ചിത്രം പോലെതന്നെ അതിലെ ഈ ഗാനവും ഹിറ്റായിരുന്നു. ഇന്‍സ്റ്റഗ്രാമിലെ കുറിപ്പിലൂടെയാണ് റിമി തന്റെ സന്തോഷവും നന്ദിയും രേഖപ്പെടുത്തിയിരിക്കുന്നത്.

Advertisements

സിനിമയില്‍ പാടുക എന്ന് ചിന്തിച്ചിട്ടുപോലുമില്ലാത്ത തനിക്ക് അവസരം ഒരുക്കി തന്ന നാദിര്‍ഷ, ലാല്‍ ജോസ്, വിദ്യാസാഗര്‍, ദിലീപ് എന്നിവര്‍ക്കാണ് റിമി നന്ദി അറിയിക്കുന്നത്. റിമി ടോമിയും അഫ്‌സലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

റിമിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

മീശമാധവന്‍ എന്ന ചിത്രം എന്റെ ജീവിതത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട അല്ലെങ്കില്‍ എന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവ് ആയ ചിത്രം ആണ്. ഒരു സിനിമയില്‍ പാടുക എന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടുപോലും ഇല്ല. 16 വര്‍ഷം മുമ്പ് ഇങ്ങനെ ഒരു അവസരം എനിക്ക് ഒരുക്കി തന്ന എന്റെ ഗുരുതുല്യരായ നാദിര്‍ഷക്ക, ലാല്‍ ജോസ് സര്‍, വിദ്യാജി, ദിലീപേട്ടന്‍ എല്ലാവര്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

Advertisement