ചലഞ്ച് ഏറ്റെടുക്കാന്‍ റെഡിയല്ലെങ്കില്‍ ജീവിതത്തില്‍ മാറ്റം ഉണ്ടാവുകയില്ല, ആറുവര്‍ഷങ്ങള്‍ കൊണ്ട തനിക്കുണ്ടായ മാറ്റം തുറന്നുകാട്ടി റിമി ടോമി, വൈറലായി സോഷ്യല്‍മീഡിയ പോസ്റ്റ്

108

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരികയും എല്ലാം ആണ് റിമി ടോമി. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെ പിന്നണി ഗാന രംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് ഒന്നിലധികം മേഖലകളില്‍ കഴിവ് തെളിയിച്ചു.

Advertisements

താന്‍ ഒരു ഗായിക മാത്രമല്ല മികച്ച അഭിനേതാവും അവതാരികയും എല്ലാം ആണെന്ന് തെളിയിച്ചു കഴിഞ്ഞു ഈ താരം. മാത്രമല്ല ഒന്നിലധികം ചാനലുകളില്‍ വര്‍ക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.ഇത്രയധികം സ്‌ക്രീനില്‍ നിറഞ്ഞുനിന്ന മറ്റൊരു താരമുണ്ടോ എന്നതും സംശയമാണ്.

Also Read:ഇരുട്ടില്‍ അച്ഛന്‍ ഞങ്ങളെ കല്ലെടുത്ത് എറിഞ്ഞ് ഓടിച്ചിട്ടുണ്ട്, ദ്രോഹിച്ച ഓര്‍മ്മകള്‍ മാത്രമേ അച്ഛനെ കുറിച്ച് ഞങ്ങള്‍ക്കുള്ളൂ, അനിയത്തിയെ പരിചയപ്പെടുത്തി ജീവിതം പറഞ്ഞ് ഗ്ലാമി ഗംഗ

വ്യക്തി ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴും പതറാതെ പിടിച്ചു നിന്നിട്ടുണ്ട് റിമി. തന്റെ വിവാഹമോചനത്തിനു ശേഷം ശക്തമായി തിരിച്ചുവരവാണ് റിമി ടോമി നടത്തിയത്. നിശ്ചയ ദാര്‍ഢ്യം ഉണ്ടെങ്കില്‍ എന്തും മാറ്റി മറിക്കാന്‍ കഴിയുമെന്ന് തെളിയിച്ചയാളാണ് റിമി.

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വളരെ സ്ട്രിക്്ടാണ് റിമി ടോമി. നേരത്തെയുണ്ടായ ശരീര വണ്ണം കുറച്ച് റിമി ഫിറ്റ് ബോഡിയിലേക്ക് മാറിയത് ശരിക്കും ഞെട്ടിക്കുന്നത് തന്നെയായിരുന്നു. സ്വയം വെല്ലുവിളിച്ച് താരം മറാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ആറുവര്‍ഷങ്ങള്‍ പിന്നിടുകയാണ്.

Also Read:ചെറിയൊരു നാക്കുപ്പിഴ, അറിയാതെ വായില്‍ ഒരു റി കയറിക്കൂടിയെന്ന് ഭീമന്‍ രഘു, അസഭ്യം പറഞ്ഞതല്ലേയെന്ന് സോഷ്യല്‍മീഡിയ, വൈറലായി വീഡിയോ

ഇപ്പോഴിതാ റിമി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഫിറ്റ്‌നസ് യാത്രയുടെ ആറുവര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നുവെന്നും നിങ്ങള്‍ ചലഞ്ച് ഏറ്റെടുത്തില്ലെങ്കില്‍ മാറ്റം ഉണ്ടാവുകയില്ലെന്നും ദൈവത്തിന് നന്ദിയെന്നും റിമി പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.

Advertisement