വെള്ള ഗൗണില്‍ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി റിമി ടോമി, ആരാധകര്‍ ഏറ്റെടുത്ത് ഡാന്‍സ് വീഡിയോ

98

ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കും എന്ന മീശ മാധവന്‍ സിനിമയിലെ പാട്ടുംപാടി മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ ഗായികയാണ് റിമി ടോമി. ഗായിക എന്നതില്‍ ഉപരി മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും ഒക്കെയാണ് റിമി ടോമി.

Advertisements

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ നടി ഒരു യൂട്യൂബര്‍ കൂടിയാണ്. യൂട്യൂബില്‍ പാചകവും പാട്ടും ഫിറ്റ്നസ്സും കുടുംബ വിശേഷവുമായി ആണ് റിമി ടോമി മുന്നോട്ടു പോകുന്നത്. അതേ സമയം തടിച്ച് ഗുണ്ടുമണിയെ പോലെ ഇരുന്നിരുന്ന റിമി തന്റെ തടി എല്ലാംകുറച്ച് സ്ലിമ്മായി ആരാധകരെ ഞെട്ടിച്ചിരുന്നു.

Also Read: പ്രസവമൊക്കെ കഴിഞ്ഞ് ആലിയഭട്ട് മെലിഞ്ഞതുപോലെ മെലിഞ്ഞൂടേ, ഷംനയോട് ആരാധകര്‍ ചോദിക്കുന്നു, താരത്തിന്റെ മറുപടി ഇങ്ങനെ

തന്റെ ഫിറ്റനസ് എങ്ങനെ കാത്തു സൂക്ഷിക്കുന്നു വെന്നും താരം യൂടൂബ് ചാനലിലൂടെ പ്രേഷകരോട് വെളിപ്പെടുത്താറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു ഡാന്‍സ് വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായിക്കൊണ്ടിരിക്കുന്നത്.

യുആര്‍മൈ സോണിയ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിനാണ് റിമി ടോമി ചുവടുവെക്കുന്നത്. വെളുത്ത ലോങ്ഗൗണ്‍ ധരിച്ച റിമി ടോമി ഒരു വധുവിനെ പോലെ തിളങ്ങി നില്‍ക്കുകയാണ്. ഹൈനെക്ക് ഗൗണാണ് റിമി ടോമി ധരിച്ചിരിക്കുന്നത്.

Also Read: വിവാഹവേഷത്തിൽ തിളങ്ങി മേഘ്‌ന വിൻസെന്റ്; വധുവായി ഒരുങ്ങിയതിന് പിന്നിലെ കാരണം തേടി സോഷ്യൽമീഡിയ

പോമി ടെയിലില്‍ മുടി ഭംഗിയായി കെട്ടിവെച്ച റിമി ടോമി വസ്ത്രത്തിന് ഏറെ അനുയോജ്യമായ ആഭരണങ്ങളാണ് സെലക്ട് ചെയ്തിരിക്കുന്നത്. റിമിയുടെ നൃത്ത വീഡിയോ ആരാധകര്‍ ഒന്നടങ്കം ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.

Advertisement