ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കും എന്ന മീശ മാധവന്‍ സിനിമയിലെ പാട്ടുംപാടി മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ ഗായികയാണ് റിമി ടോമി. ഗായിക എന്നതില്‍ ഉപരി മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും ഒക്കെയാണ് റിമി ടോമി.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ നടി ഒരു യൂട്യൂബര്‍ കൂടിയാണ്. യൂട്യൂബില്‍ പാചകവും പാട്ടും ഫിറ്റ്നസ്സും കുടുംബ വിശേഷവുമായി ആണ് റിമി ടോമി മുന്നോട്ടു പോകുന്നത്. ഇപ്പോള്‍ പല റിയാലിറ്റി ഷോയില്‍ വിധി കര്‍ത്താവായി താരം എത്താറുണ്ട്.
റിമി പലപ്പോവും തന്റെ ഫിറ്റ്‌നസിന്റെയും വര്‍ക്കൗട്ട് ചെയ്യുന്നതിന്റെയും വീഡിയോകള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഉള്ള ഒരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്നത്തെ വേദന നാളത്തെ ശക്തിയായി മാറുമെന്ന ക്യാപ്ഷന്‍ നല്‍കിയാണ് വീഡിയോ പങ്കുവെച്ചത്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. പലരും കളിയാക്കി, പരിഹസിച്ചു, വിമര്‍ശിച്ചു, ഇവരുടെയെല്ലാം മുമ്പില്‍ വിജയിച്ച് കാണിക്കണമെന്ന വാശിയാണ് റിമിയെ ഇന്നത്തെ സെലിബ്രിറ്റി ആക്കിയതെന്ന് ഒരാള്‍ കമന്റ് ചെയ്തു.
വര്‍ക്കൗട്ട് ചെയ്യുന്നതിനെ കുറിച്ചൊക്കെ നേരത്തെ റിമി സംസാരിച്ചിരുന്നു. ആദ്യമൊന്നും തനിക്ക് ഇതില്‍ താത്പര്യമില്ലായിരുന്നുവെന്നും സിനിമയിലെ സുഹൃത്തുക്കളാണ് അതിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞുതന്നതെന്നും എ്തര തിരക്കായാലും ഇന്ന് മുടങ്ങാതെ വര്‍ക്കൗട്ട് ചെയ്യുമെന്നും താരം പറയുന്നു.