പ്രമുഖ ഗായികയായും നടിയായുമായ റിമി ടോമിയുടെ വിവാഹമോചന വാർത്ത എല്ലാവരും കേട്ടത് ഒരു ഞെട്ടലോടെയാണ്. ഇരുവരെയും പരസ്പര സമ്മത വിവാഹ മോചനം നേടി.
എന്നാൽ നേരത്തെ മഴവിൽ മനോരമ നടത്തുന്ന ചാറ്റ് ഷോയിലൂടെ റിമി പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലാകുകയാണ്.
റിമിയുടെ ഭർത്താവ് റോയ്സ്, സ്റ്റീഫൻ ദേവസി എന്നിവർ അതിഥികൾ ആയി എത്തിയ ഒന്നും ഒന്നും മൂന്ന് എപ്പിസോഡിൽ റിമി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
റിമിയെയും ഭർത്താവിനെയും ചോദ്യം ചോദിപ്പിച്ച് കുഴപ്പിക്കുകയാണ് സ്റ്റീഫൻ. റിമിയുടെ പോരായ്മയായി തോന്നിയത് എന്താണെന്നുള്ള ചോദ്യത്തിന് അവൾ പെട്ടെന്ന് കരയുമെന്നായിരുന്നു റോയിസിന്റെ ഉത്തരം.
ആവശ്യമില്ലാത്ത സമയത്ത് വരെ റിമി കരയുമെന്നും അദ്ദേഹം പറയുന്നു. റോയിസിനെ കുറിച്ച് പറയുമ്പോൾ ഫോൺ വിളിയാണ് പ്രശ്നമെന്നായിരുന്നു റിമി പറഞ്ഞത്.
മാത്രമല്ല റോയിസിന് സ്നേഹിക്കാൻ ഒട്ടും അറിയില്ലെന്നും പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും ഭാര്യയ്ക്ക് ഭർത്താവിനോട് തുറന്നു പറയാൻ സാധിക്കില്ലെന്നും റിമി പറയുന്നുണ്ട്.
വീഡിയോ