ടിവി അവതാരകയായും ഗായികയായും നടിയായും തിളങ്ങിയ താരമാണ് റിമി ടോമി. 11 വർഷത്തെ ദാമ്പത്യ ജീവിതത്തിനു വിരാമമിടുകയാണ് താരം ഇപ്പോൾ.
ഭർത്താവ് റോയ്സുമായുള്ള വിവാഹമോചനത്തിനുള്ള ഹർജി താരം സമർപ്പിച്ചുകഴിഞ്ഞു. ഇതിന് പിന്നാലെ ഒരു സ്വകാര്യ ചാനൽ പരിപാടിക്കിടെ ഗായിക വൈക്കം വിജയലക്ഷ്മിയോടു വിവാഹ വിശേഷങ്ങളെ പറ്റി ചോദിക്കുമ്പോൾ റിമി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.
കോടീശ്വരനായ ഒരാളെ വിവാഹം ചെയ്തതുകൊണ്ടു കാര്യമല്ല, അദ്ദേഹത്തിൽ നിന്നും ലഭിക്കേണ്ട ചില കരുതലുകളുണ്ടെന്നാണ് റിമി പരിപാടിക്കിടെ പറയുന്നത്.
റിമിയുടെ വാക്കുകൾ ഇങ്ങനെ: ”വിവാഹത്തിലൂടെ ഒരു സ്ത്രീ ആഗ്രഹിക്കുന്ന ചിലകാര്യങ്ങളുണ്ട്. ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭർത്താവിൽ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവർ ഇഷ്ടപ്പെടുക.
അതുശ്രദ്ധിക്കണം ഇതു ശ്രദ്ധിക്കണം എന്നൊക്കെ അവർ പറയുന്നതു പൊതുവേ സ്ത്രീകൾക്ക് ഇഷ്ടമായിരിക്കും. അവരുടെ സ്‌നേഹവും കരുതലും നമ്മൾ സ്ത്രീകൾ ഇഷ്ടപ്പെടും.
വിവാഹമോചന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് റിമിടോമിയുടെ ഈ വാക്കുകൾ ഇപ്പോൾ വൈറൽ ആകുന്നത്.