കേരളത്തിലെ പുരുഷന്മാര്ക്ക് തടിയുള്ള സുന്ദരികളെയാണ് ഇഷ്ടമെന്ന് ഗായിക റിമി ടോമി.
ഒരു പ്രത്യേക പരിപാടിക്കിടയിലാണ് റിമി ഈ കാര്യം വെളിപ്പെടുത്തിയത്. റിമി അവതരിപ്പിക്കുന്ന പരിപാടിയിലേക്ക് പഴയകാല നടി ചിത്ര അതിഥിയായി വന്നപ്പോഴാണ് റിമി ടോമി ഈ കാര്യം പറഞ്ഞത്. കേരളത്തിലെ പുരുഷന്മാര്ക്ക് എപ്പോഴും അല്പം തടിമിടുക്കുള്ള സ്ത്രീകളെയാണു ഇഷ്ടമെന്ന് റിമി ടോമി.
കഴിഞ്ഞ ആഴ്ചയിലെ പരിപാടിക്കിടെയായിരുന്നു റിമി ടോമിയുടെ നര്‍മ്മ രൂപേണേയുളള പരാമര്‍ശം. കഴിഞ്ഞ ആഴ്ചയില്‍ ഷോയിലേയ്ക്ക് അതിഥിയെ സ്വാഗതം ചെയ്യുന്നതിനിടെയായിരുന്നു റിമ ഇങ്ങനെ പറഞ്ഞത്.
മലയാളികളുടെ പഴയകാല പ്രിയ താരങ്ങളായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ഷോയില്‍ പങ്കെടുത്തത്.നമ്മുടെ പുരുഷന്മാരുടെ ടേസ്റ്റ് ഇപ്പോഴും മാറിയിട്ടൊന്നുമില്ല.
ഇത്തിരി തടിയൊക്കെ ഉള്ളവരെ ഇപ്പോഴും ഇഷ്ടമാണ്. അയ്യോ ഞാന്‍ എന്റെ കാര്യം ഒന്നുമല്ല ഉദ്ദേശിച്ചത്. ആ സമയത്തെ ആളുകള്‍ക്ക് ആ പേരുകേള്ക്കുമ്പോഴ് ഇപ്പോഴും ആ കോരിത്തരിപ്പ് മാറിയിട്ടില്ലന്നും റിമി പറഞ്ഞു.