ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കും എന്ന മീശ മാധവന്‍ സിനിമയിലെ പാട്ടുംപാടി മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ ഗായികയാണ് റിമി ടോമി. ഗായിക എന്നതില്‍ ഉപരി മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും ഒക്കെയാണ് റിമി ടോമി.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ നടി ഒരു യൂട്യൂബര്‍ കൂടിയാണ്. യൂട്യൂബില്‍ പാചകവും പാട്ടും ഫിറ്റ്‌നസ്സും കുടുംബ വിശേഷവുമായി ആണ് റിമി ടോമി മുന്നോട്ടു പോകുന്നത്. ഇപ്പോള്‍ റിയാലിറ്റി ഷോയില്‍ വിധി കര്‍ത്താവായി താരം എത്താറുണ്ട്.
അടുത്തിടെ താരം കിടിലം ഷോയില്‍ വെച്ച് തന്റെ പിതാവിനെ പറ്റി പറഞ്ഞ് കരഞ്ഞിരുന്നു. അതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. റിമിയുടെ പപ്പ സൈനികനായിരുന്നു. അമ്മയ്ക്ക് സുഖമില്ലാതായതോടെയാണ് ജോലി രാജിവെച്ച് വീട്ടിലേക്ക് വന്നതെന്നും തനിക്ക് എപ്പോഴും പിന്തുണയായുണ്ടായിരുന്ന പപ്പയുടെ മരണം ജീവിതത്തില്‍ വലിയ വേദനയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.
ഇപ്പോഴിതാ പപ്പയെ കുറിച്ച് സംസാരിക്കുന്ന റിമിയുടെ പഴയ ഒരു ജെബി ജംങ്ഷന്‍ പരിപാടിയില്‍ നിന്നുള്ള വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പപ്പയുടെ മരണം തന്റെ ജീവിതത്തില്‍ വലിയ വേദനയുണ്ടാക്കിയെന്നും അതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വന്ന കമന്റുകള്‍ കണ്ട് ഒത്തിരി വേദനിച്ചുവെന്നും ഇങ്ങനെയൊക്കെ മനുഷ്യരുണ്ടോയെന്ന് ചിന്തിച്ചുപോയെന്നും താരം പറയുന്നു.
താന്‍ അന്യ ദൈവങ്ങളെ ആരാധിച്ചതുകൊണ്ടല്ലേ പപ്പ മരിച്ചത്, എന്നൊക്കെയായിരുന്നു അപ്പോള്‍ സോഷ്യല്‍മീഡിയയിലെ കമന്റുകള്‍. ഇങ്ങനെയൊക്കെ ക്രൂരമായി ചിന്തിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ടല്ലോ എന്ന് താന്‍ ആലോചിച്ചുപോയിരുന്നുവെന്നും പെട്ടെന്നാണ് പപ്പ തങ്ങളെ വിട്ടുപോയതെന്നും ഹാര്‍ട്ട് അറ്റാക്കായിരുന്നുവെന്നും റിമി പറയുന്നു.