മലയാളികളുടെ പ്രിയങ്കരിയായ ഗായിക റിമിടോമിയുടെ മുൻ ഭർത്താവ് റോയിസിന്റെ വിശേഷങ്ങൾ ഇപ്പോഴും സിനിമാസ്വാദകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. റോയിസ് എന്ന വ്യക്തിയുടെ മേലുള്ള ഇഷ്ടത്തിനപ്പുറം രണ്ടാം വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങളറിയാനുള്ള ആളുകളും ആകാംഷയും ഉണ്ട്.
2008 ൽ ആണ് ഗായിക റിമിയുമായി റോയിസിന്റെ വിവാഹം നടക്കുന്നത്. എന്നാൽ പരസ്പരം യോജിച്ചു പോവുകയില്ലെന്ന് മനസിലായപ്പോൾ അടുത്തിയിടെയാണ് റോയിസും റിമിയും വിവാഹ മോചിതർ ആയത്. പിന്നീട് പ്രേക്ഷകർ ഏറെ ചർച്ച ചെയ്ത വിവാഹം ആയിരുന്നു റോയിസ് കിഴക്കൂടന്റേത്.
ALSO READ
രണ്ട് വർഷങ്ങൾക്ക് മുൻപായിരുന്നു റോയിസിന്റെ രണ്ടാം വിവാഹം. തൃശൂരിൽ വച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വിവാഹ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ മുതൽ റിമിയേയും റോയിസിനെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ കമന്റുകളുമായി എത്തിയിരുന്നു.
റോയിസ് സന്തോഷകരമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണ്. ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് റോയിസും ഭാര്യയും പിറന്നാളാഘോഷിക്കുന്ന വേളയിൽ പകർത്തിയ ഒരു ചിത്രമാണ്. റോയിസ് തന്നെ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.
തന്റെ വിവാഹമോചനം ആരുടെയും കുറ്റമല്ലെന്നും വീണ്ടുമൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും റിമി ടോമി മുൻപേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമി പറഞ്ഞിട്ടുണ്ട്.
അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചതിൽ എനിക്ക് അതൃപ്തി ഉണ്ടെന്നാണ് ആളുകൾ കരുതുന്നത്. അങ്ങനെ ഒരിക്കലും ഇല്ല, അവർ സന്തോഷത്തോടെ ജീവിക്കട്ടെ. വാസ്തവത്തിൽ, അദ്ദേഹം വിവാഹം കഴിച്ചില്ലെങ്കിൽ ആകും എനിക്ക് അത് മോശമായി മാറുന്നത്.
ALSO READ
ആളുകൾക്ക് അനുയോജ്യരായ ഒരു പങ്കാളിയെ കണ്ടെത്താൻ കഴിയുമെങ്കിൽ അത് നല്ലതാണ്; ഞാൻ അവരുടെ കാര്യത്തിൽ സന്തോഷവതിയാണ് എന്നും നമ്മുക്ക് ആസ്വദിക്കാൻ ഒരേയൊരു ജീവിതം മാത്രമേയുള്ളൂ എന്നും റിമി മുമ്പ് വ്യക്തമാക്കിയതാണ്.