അങ്ങനെ മാറിനില്‍ക്കാന്‍ ഞങ്ങള്‍ക്ക് ആവില്ല; ദുല്‍ഖറിന് എതിരെ റിമാ കല്ലിങ്കല്‍

19

മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മ ഇത്തരമൊരു സംഘടന ആരംഭിച്ചത് അറിഞ്ഞില്ലെന്നും മറ്റുമൊക്കെ പറഞ്ഞ് സിനിമാരംഗത്തെ പലര്‍ക്കും ഒഴിവാകാന്‍ സാധിക്കുമെന്നും പക്ഷേ തങ്ങള്‍ക്ക് നടിക്കൊപ്പം നില്‍ക്കാന്‍ മാത്രമേ സാധിക്കൂ എന്ന് സംവിധായകന്‍ ആഷിക് അബുവിന്റെ ഭാര്യയും നടിയുമായ
റിമ കല്ലിങ്കല്‍.

Advertisements

പക്ഷേ ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേട്ടക്കാരായ പലരുടെയും എതിരെ നില്‍ക്കേണ്ടി വരും. അല്ലാതെ ദുല്‍ഖര്‍ പറയും പോലെ ഞാനാരുടെയും ഭാഗം എടുക്കില്ല. കാരണം ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേറൊരാള്‍ക്ക് എതിരെ നില്‍ക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറിനില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.

ഇത് ഞങ്ങളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ദുല്‍ഖറിന് അങ്ങിനെ പറഞ്ഞ് കൈ കഴുകാന്‍ പറ്റുമായിരിക്കും. പക്ഷേ ഞങ്ങള്‍ക്ക് അത് പറ്റില്ല. റിമ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.വിവാദ വിഷയങ്ങളില്‍ ദുല്‍ഖര്‍ സല്‍മാനെ പോലെയുള്ളവരെ പോലെ ഇരു ഭാഗത്തും നില്‍ക്കാന്‍ ഇല്ലെന്നു പറഞ്ഞു കൈ കഴുകാന്‍ തങ്ങള്‍ക്കാകില്ല. ആരെയും ദ്രോഹിക്കാന്‍ അല്ല ഈ സംഘടന ഞങ്ങള്‍ തുടങ്ങിയത്. ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേട്ടക്കാരായ മറ്റു പലരെയും എതിരെ നില്‍ക്കേണ്ടി വരും. ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞപോലെ ഞാനാരുടെയും ഭാഗം എടുക്കില്ല, കാരണം ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേറൊരാള്‍ക്ക് എതിരെ നില്‍ക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ദുല്‍ഖറിനിങ്ങനെ പറഞ്ഞ് കൈ കഴുകാന്‍ പറ്റുമായിരിക്കും. പക്ഷെ ഞങ്ങള്‍ക്കത് പറ്റില്ല. അതിനു കൂടെ നില്‍ക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയാം-റിമ തുറന്നു പറഞ്ഞു.

തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമായിരിക്കുമെന്നും എന്നാല്‍ അത് അവരുടെ മാത്രം പ്രശ്‌നമാണെന്നും റിമ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്നറിയാം. ഇനിയും ലക്ഷ്മി പ്രിയ പോലെയുള്ള നടിമാര്‍ക്ക് അത് മനസ്സിലായിട്ടില്ലെങ്കില്‍ അത് അവരുടെ മാത്രം പ്രശ്‌നമാണ്. റിമ പറഞ്ഞു.

ദിലീപ് വിഷയത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും കൃത്യവും ശക്തവുമായ നടപടി എടുത്തിരുന്നെങ്കിലും കാര്യങ്ങള്‍ മാറി മറിഞ്ഞേനെ. എന്നാല്‍ അങ്ങനെയൊന്നും ഉണ്ടായേയില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന മോഹന്‍ലാലിനെതിരായി ആരോപണങ്ങള്‍ ഉന്നയിച്ച ഒരു മഹാനടനെ അപമാനിക്കുന്നു എന്നാണല്ലോ എഎംഎംഎയുടെ വക്താക്കള്‍ ആരോപിക്കുന്നത് എന്ന ചോദ്യം ഉയര്‍ത്തിയപ്പോല്‍ അത് ഭയങ്കര കോമഡിയായിട്ടാണ് തനിക്ക് തോന്നുന്നത് എന്നായിരുന്നു റിമയുടെ മറുപടി.

Advertisement