ഋതു എന്ന സിനിമയിലൂടെ മലയാളത്തിന് ലഭിച്ച നടിയാണ് റിമ കല്ലിങ്കൽ. സിനിമാ മേഖലയിൽ തന്നെ നിരവധി മാറ്റങ്ങൾ റിമയിലൂടെ ഉണ്ടായി എന്ന് വേണം കരുതാൻ. അപ്രിയ സത്യങ്ങൾ വിളിച്ച് പറഞ്ഞതിന്റെ പേരിൽ റിമക്ക് ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിരുന്നു. അമ്മയിൽ നിന്ന രാജി വെച്ച് ഡബ്ല്യൂ സിസി സംഘടനയിൽ ചേക്കേറിയത് കൊണ്ട് തന്നെ റിമയ്ക്ക് അതുവരെ ലഭിച്ചിരുന്ന അവസരങ്ങൾ പിന്നീട് ലഭിക്കാതെയായി. എങ്കിലും തനിക്ക് പറയാനുള്ള കാര്യങ്ങൾ തുറന്ന് പറയാൻ അവർ മടി കാണിച്ചിരുന്നില്ല,
ഇപ്പോഴിതാ പൊതുവേ ബോൾഡായ റിമയിൽ വൈകാരികമായി സംസാരിക്കുന്ന റിമയെ കണ്ട ഞെട്ടലിലാണ് ആരാധകർ. ഐ ആം വിത്ത് ധന്യ വർമ്മ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ തീർത്തും വൈകാരികമായാണ് റിമ സംസാരിക്കുന്നത്. തന്റെ മാതാപിതാക്കളെ കുറിച്ച് പറയുമ്പോൾ തീർത്തും വികാരധീനയായിരുന്നു താരം. പൊരിച്ച മീനിന്റെ പേരിലുണ്ടായ പരാമർശങ്ങൾ മാതാപിതാക്കളെ വിഷമിപ്പിച്ചു എന്നു താരം പറയുന്നുണ്ട്.
ഒരു കാര്യം പറയുമ്പോൾ മറ്റുള്ളവർക്ക് അത് വിഷമമാവുമോ എന്ന് ആലോചിക്കാൻ ആ ഒരു സംഭവം കാരണമായി എന്നാണ് റിമ അഭിമുഖത്തിൽ പറയുന്നത്. അമ്മയുടെ കാര്യം സംസാരിക്കുന്ന സമയത്ത് അഭിമുഖത്തിന്റെ അവസാന ഭാഗത്ത് റിമ കരയുന്നുണ്ട്. അമ്മയുടെ മുമ്പത്തെ ജനറേഷനിലുള്ള സ്ത്രീകൾ ഒരു തരത്തിൽ ശക്തരായിരുന്നു. എന്നാൽ അതിന് ശേഷം വന്ന അമ്മയുടെ ജനറേഷനിലുള്ളവർക്ക് എന്താണ് പറ്റിയതെന്നറിയില്ല.
ആഷിഖ് അബുവിന്റെ വാപ്പച്ചി മരിച്ച കാര്യം റിമയെ വീണ്ടും സങ്കടത്തിലാഴ്ത്തി. ഇതിനുമുന്നൊരു അഭിമുഖത്തിൽ സുപ്രിയ ഇവിടെ വന്നിരുന്ന് അച്ഛനെക്കുറിച്ച് പറഞ്ഞ് കരഞ്ഞപ്പോൾ അതെന്നിൽ പ്രതിഫലിച്ചു. കാരണം നമ്മൾ ആ പ്രായത്തിലാണെന്നും റിമ വ്യക്തമാക്കി. സുഹൃത്ത് ബന്ധങ്ങൾ എന്നെ പിന്തുണക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ആ ഒരു അവസരത്തിൽ എനിക്ക് വല്ലാതെ വിഷമവും, ഒറ്റപ്പെടലും തോന്നിയിരുന്നു. പിന്നീട് അവരെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ഞാൻ മനസ്സിലാക്കി.
വിവാഹശേഷം സിനിമയിൽ നിന്ന് റിമ ഇടവേള എടുത്തത് പോലെയായിരുന്നു. തന്റെ ഡാൻസ് സ്‌കൂളും മറ്റുമായി തിരക്കിലായിരുന്നു താരം. നീലവെളിച്ചം എന്ന സിനിമയിലൂടെ തിരിച്ച് അഭിനയത്തിലേക്ക് വരികയാണ്. ടൊവിനോയും, റോഷൻ മാത്യുവുമാണ് സിനിമയിൽ അഭിനയിക്കുന്ന മറ്റുള്ളവർ. ബഷീറിന്റെ കൃതിയെ ആധാരമാക്കിയുള്ള സിനിമ ഏപ്രിൽ മാസത്തിൽ പ്രദർശനത്തിനെത്തും.