മലയാളികളുടെ പ്രിയ നായികമാരില്‍ ഒരാളാണ് റിമ കല്ലിങ്കല്‍. ശ്യാമ പ്രസാദ് ചിത്രം ഋതുവിലൂടെയാണ് റിമ അഭിനയലോകത്തേയ്ക്ക് എത്തിയത്. തുടര്‍ന്ന് ലാല്‍ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലെ റിമയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി അവസരങ്ങളാണ് താരത്തെ തേടി എത്തിയത്.
സിനിമയ്‌ക്കൊപ്പം തന്റെ പ്രിയപ്പെട്ട ഡാന്‍സിലും താരം ശ്രദ്ധകൊടുത്തു. ഇന്ന് അഭിനയത്തെക്കാള്‍ നൃത്തത്തിന് ആണ് റിമ പ്രാധ്യാനം കൊടുക്കുന്നത്.
അതേസമയം ഇപ്പോള്‍ തന്റെ 40ആം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ് നടി. സന്തോഷത്തോടെ, സ്നേഹത്തോടെ, അല്പം മദ്യപിച്ചായിരിക്കണം മരണത്തിലേക്ക് എത്തേണ്ടത് എന്ന് ആറ്റിക്കസ് പറഞ്ഞത് പോലെയാണ് ഞാന്‍ എന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയ്ക്ക് വന്നത് എന്ന് പറഞ്ഞ് ഒരു വീഡിയോ റിമ പങ്കുവച്ചു.
ഓരോ വയസ്സ് കഴുയുമ്പോഴും മരണത്തിലേക്കുള്ള ദൂരം കുറയുകയാണ് എന്ന് അറിയുമ്പോഴും, എല്ലാ പിറന്നാളുകളും നമ്മള്‍ ആഘോഷത്തോടെയല്ലേ സ്വീകരിക്കുന്നത് എന്നും റിമ അര്‍ത്ഥമാക്കുന്നു.
ആറ്റിക്കസിന്റെ വാക്കുകള്‍ കടമെടുത്ത് മനോഹരമായ കോട്ട് പങ്കുവച്ചുകൊണ്ട് റിമ കല്ലിങ്കല്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്.
അമേരിക്കന്‍ അജ്ഞാത കവിയാണ് ആറ്റിക്കസ്. ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറായ ഡാര്‍ക്ക് ബിറ്റ്വീന്‍ സ്റ്റാര്‍സ്, ദ ട്രൂത്ത് എബൗട്ട് മാജിക് എന്നീ പുസ്തകങ്ങള്‍ എഴുതിയ കവി.