മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന് റെയ്ജാന് രാജന് കുറച്ച് ദിവസം മുമ്പാണ് വിവാഹിതനായത്. വളരെ ലളിതമായ ചടങ്ങായിരുന്നു ഉണ്ടായിരുന്നത്. ‘കല്യാണം കഴിഞ്ഞു. ഞങ്ങളുടെ ആഘോഷങ്ങള്‍ തുടങ്ങുകയാണ്. ബാക്കി വിശേഷങ്ങള്‍ ഇതുപോലെ സര്‍പ്രൈസ് ആയി വരും’ എന്നാണ് വിവാഹശേഷം റെയ്ജന് ആരാധകരോട് പറഞ്ഞത്. വധൂവരന്മാരുടെ വസ്ത്രത്തിലും ആഭരണങ്ങളിലും വരെ ലാളിത്യമുണ്ടായിരുന്നു.
വിവാഹിതനാകുന്ന വിവരം റെയ്ജന് നേരത്തെ യുട്യൂബിലൂടെ അറയിച്ചപ്പോഴാണ് പ്രേക്ഷകരും അറിഞ്ഞത്. മോഡലിങ്ങിലൂടെയാണ് റെയ്ജന്റെ തുടക്കം. മകള്‍ സീരിയലിലൂടെ മിനിസ്ക്രീനിലെത്തി. ഇതിനുശേഷം ഒരു ഇടവേളയെടുത്ത് റെയ്ജന് ആത്മസഖിയിലൂടെ തിരിച്ചെത്തി.
ചുരുങ്ങിയ നാള് കൊണ്ട് മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് റെയ്ജാന് രാജന്.മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ആത്മസഖി എന്ന പരമ്പരയില്‍ സത്യന് എന്ന കഥാപാത്രമായെത്തിയ താരം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്.
തുടര്‍ന്ന് സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയില്‍ നായകനായി അഭിനയിച്ചു.വളരെ ലളിതമായ ചടങ്ങുകള്‍ ആയിരുന്നു ഉണ്ടായിരുന്നത് .താരത്തിന് നിരവധി പേരാണ് ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സീരിയല്‍ താരം റെയ്ജന് രാജന് കോഴിക്കോട് സ്വദേശിനി ശില്പ ജയരാജിനെയാണ് റെയ്ജാന് വിവാഹം ചെയ്തത്. തൃശൂരിലെ സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം. വളരെ ലളിതമായിരുന്നു ചടങ്ങുകളെല്ലാം. ഈ സീരിയലിലെ സത്യജിത്ത് ഐപിഎസ് എന്ന കഥാപാത്രം റെയ്ജാന് രാജന് നിരവധി ആരാധകരെ സമ്മാനിച്ചു. പിന്നീട് നിരവധി സീരിയലുകളുടെയും ഷോകളുടെയും ഭാഗമായി. നിലവില്‍ ഭാവന എന്ന സീരിയലിലാണ് റെയ്ജന് അഭിനയിക്കുന്നത്.
ഞങ്ങളുടേതായൊരു സ്പേസ് ഇതുവരെ കിട്ടിയിട്ടില്ല. ഇപ്പോള്‍ വിരുന്നുണ്ട് നടക്കുകയാണ്. എവിടയെങ്കിലും കറങ്ങാന്‍ പോകാനും ഇതുവരെ പറ്റിയിട്ടില്ല. ഞങ്ങള്‍ നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു. പരസ്പരം എല്ലാം അറിയാം. എന്റെ ഏറ്റവും ഡൗണ്‍ അവസ്ഥ വരെ ശില്പ കണ്ടിട്ടുണ്ട്. എല്ലാം അറിഞ്ഞിട്ടാണല്ലോ സ്നേഹിച്ചത്. അതുകൊണ്ട് തുടര്‍ന്നും ഒന്നിച്ച് മുന്നോട്ട് പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. മരം ചുറ്റി പ്രേമം ഇല്ലായിരുന്നു. രണ്ട് മതമായകൊണ്ട് വേണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു.’
‘വീട്ടുകാരുടെ സമ്മതവും ശില്പയ്ക്ക് നിര്‍ബന്ധമായിരുന്നു. അതുകൊണ്ടാണ് കുറച്ച് നാള് വെയ്റ്റ് ചെയ്ത ശേഷം വിവാഹിതരായത്. ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് വീട്ടില്‍ അറിയാമായിരുന്നു. പിന്നെ മതമായിരുന്നു അവരുടേയും പ്രശ്നം. പിന്നെ വീട്ടില്‍ റെയ്ജാന് വന്ന് അച്ഛനോട് സംസാരിച്ചു. എന്നെ നോക്കാന്‍ കെല്‍പ്പുള്ള ആളാണെന്ന് മനസിലായപ്പോള്‍ വീട്ടുകാര്‍ സമ്മതിച്ചു. പ്രണയം വീട്ടില്‍ അറിഞ്ഞ സമയത്ത് അമ്മയ്ക്കൊക്കെ വലിയ എതിര്‍പ്പായിരുന്നു. ടിവി കാണുന്നത് പോലും വിലക്കിയിരുന്നു. സൂര്യ ടിവി വെച്ചുപോകരുതെന്നാണ് അമ്മ പറഞ്ഞത്. അവര്‍ റെയ്ജന്റെ സീരിയല്‍ കണ്ടിരുന്നവരാണ്. പിന്നീട് പ്രണയമാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ അത് നിര്‍ത്തി. മുത്തശ്ശി പറഞ്ഞത് ടിവിയിലുള്ള ആള്ക്കാരായകൊണ്ട് ശരിയാവില്ലെന്നാണ്.’
‘എന്റെ പാരന്റ്സിനും തുടക്കത്തില്‍ സമ്മതമല്ലായിരുന്നു. പിന്നെ കുറച്ച് സംസാരിച്ച് ശരിയാക്കിയപ്പോള്‍ നിങ്ങള്‍ സന്തോഷത്തോടെ ജീവിച്ചാല്‍ മതിയെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. രണ്ട് വീട്ടുകാരും വിവാഹത്തിന് നിബന്ധനകളൊന്നും വെച്ചില്ലെന്നത് അത്ഭുതപ്പെടുത്തി. ലളിത വിവാഹമെന്നത് നേരത്തെ തന്നെ തീരുമാനിച്ചതാണ്. റിസപ്ഷന് കുറച്ച് ഗ്രാന്റായിപ്പോയോ എന്നാണ് ഇപ്പോള്‍ സംശയമുള്ളത്. ശില്പ വളരെ കെയറിങാണ്. ആരെയും വേദനിപ്പിക്കാന്‍ അവള്‍ക്ക് ഇഷ്ടമല്ല. ശില്പ എല്ലാത്തിനോടും സിങ്കാകും. ശില്പ ചിലപ്പോഴെങ്കിലും ബോള്‍ഡായി പെരുമാറണമെന്ന് തോന്നിയിട്ടുണ്ട്.’
‘അങ്ങനെ ചെയ്തില്ലെങ്കില്‍ ആളുകള്‍ തലയില്‍ കയറും. റെയ്ജനും ഭയങ്കര കെയറിങാണ്. റെയ്ജാന് ആളുകളെ പെട്ടന്ന് മനസിലാക്കാനാകും. റെയ്ജന് കുറച്ച് ദേഷ്യം കുറക്കണമെന്ന് തോന്നിയിട്ടുണ്ട്. ഇപ്പോള്‍ വലുതായി ദേഷ്യപ്പെടാറില്ല.’ അഭിനയത്തില്‍ ആയകൊണ്ട് ആളുകള്‍ ഇവരുടെ കുഞ്ഞ് കാര്യം പോലും വേ?ഗം ശ്രദ്ധിക്കുമല്ലോ… എന്നോട് ദേഷ്യപ്പെട്ടോളൂ മറ്റുള്ളവരോട് കുറച്ച് കുറക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. റെയ്ജനാണ് പൊസസീവ്’ ശില്പയും പറയുന്നു.