കടുത്ത ഡിപ്രഷനിലായിരുന്നു രേവതി; മണി രത്‌നത്തിന്റെ അസിസ്റ്റന്റായിരുന്നു; അവര്‍ കുട്ടിയെ ദത്തെടുത്തതോ ജന്മം നല്‍കിയതോ ആകട്ടെ, അഭിനന്ദിക്കണം: നടി കുട്ടി പത്മിനി

370

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായിരുന്നു നടി രേവതി. നിരവധി സൂപ്പര്‍ഹിറ്റി സിനിമകളില്‍ നായികയായി തിളങ്ങിയിട്ടുള്ള താരം ഇപ്പോഴും അമ്മ വേഷങ്ങളിലും മറ്റുമായി സിനിമയില്‍ സജീവമാണ്. മികച്ച നടിക്കുള്ള പുരസ്‌കാരം ഭൂതകാലം സിനിമയിലൂടെ താരത്തെ തേടി വീണ്ടും എത്തിിയിരുന്നു. തമിഴിനും മലയാളത്തിനും പുറമേ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലെല്ലാം അഭിയിച്ച് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായി മാറിയ രേവതി സംവിധാന രംഗത്തും സജീവമാണ്.

സിനിമയില്‍ കത്തിനില്‍ക്കെ 1986ലാണ് രേവതി വിവാഹിതയായത്.ഛായാ ഗ്രഹാകനും സംവിധായകനുമായ സുരേഷ് ചന്ദ്ര മേനോനായിരുന്നു താരത്തിന്റെ ഭര്‍ത്താവ്. 25 വര്‍ഷത്തിലധികം ഒന്നിച്ച് ജീവിച്ച ഇവര്‍ 2013ല്‍ പിന്നീട് വിവാഹമോചനം നേടുകയും ചെയ്തിരുന്നു.

Advertisements

വിവാഹബന്ധം നിലനില്‍ക്കെ ദതമ്പതികള്‍ക്ക് കുഞ്ഞുങ്ങളില്ലായിരുന്നു. പിന്നീട് വിവാഹമോചനത്തിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് രേവതി താന്‍ ഒരു പെണ്‍കുട്ടിയുടെ അമ്മയാണ് എന്ന് വെളിപ്പെടുത്തിയത്. അന്നിക്കാര്യം വലിയ വാര്‍ത്തയായിരുന്നു. സറോഗസിയിലൂടെയാണോ അമ്മയായത് എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

ALSO READ- കുട്ടിക്ക് തുണി അലര്‍ജി ആണോ എന്ന് ചൊറിച്ചില്‍ കമന്റ്; വലുതായപ്പോള്‍ തുണി ഇഷ്ടം അല്ലാതായതല്ല; നാട്ടുകാര്‍ എന്ത് പറയും എന്നത് മൈന്‍ഡ് ചെയ്യാതായതാണ്; മാസ് മറുപടിയുമായി അഹാന

എന്നാല്‍, താരം തനിക്ക് ഒരു കുട്ടിയെ വേണമെന്ന വലിയ ആഗ്രഹമായിരുന്നുവെന്നും ഒരു കുട്ടിയെ ദത്തെടുക്കാന്‍ നോക്കിയപ്പോള്‍ പല കാര്യങ്ങളും തടസങ്ങളായി വന്നു. അപ്പോഴാണ് ഐവിഎഫിലൂടെ ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ തീരുമാനിച്ചതെന്ന് താരം തന്നെ തുറന്നുപറഞ്ഞിരുന്നു.മഹീ എന്നാണ് രേവതി മകള്‍ക്ക് പേരിട്ടിരിക്കുന്നത്.

ഇതിനിടെ കുട്ടി പത്മിനി എന്ന പഴയകാല നടി രേവതിയെ പറ്റി തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ യൂ ട്യൂബ് ചാനല്‍ വഴിയാണ് താരം തന്റെ സഹ താരങ്ങളെ പറ്റി പറയുന്നത്. രേവതിയുടെ അച്ഛന്‍ ഒരു ആര്‍മി ഉദ്യോഗസ്ഥനായതുകൊണ്ട് തന്നെ അവര്‍ വളരെ ഡീസന്റായും മാന്യമായുമായിരുന്നു എല്ലാവരോടും പെരുമാറിയിരുന്നതെന്നാണ് കുട്ടി പത്മിനി പറയുന്നത്. സെറ്റില്‍ ആരോടും രേവതി ദേഷ്യപ്പെടുന്നത് താന്‍ കണ്ടിട്ടില്ല. വളരെ അച്ചടക്കമുള്ള നടിയാണ് രേവതിയെന്നും അവര്‍ തുറന്നുപറയുന്നു.

രേവതി 2003-2004 വര്‍ഷങ്ങളില്‍ കടുത്ത ഡിപ്രഷനിലായിരുന്നു. ആ കാലത്ത് സുഹാസിനി അടക്കമുള്ള നല്ല സുഹൃത്തുക്കള്‍ കാരണം അവര്‍ അതിനെ മറികടന്നുവെന്നും താരം പറയുന്നു.

ALSO READ- പാന്റഴിച്ച് എന്റെ അ ടി വ സ്ത്രം ഒന്നു കാണിക്കുവാൻ ആ സംവിധായകൻ ആവശ്യപ്പെട്ടു, പിന്നെ സംഭവിച്ചത് ഇങ്ങനെ; പ്രിയങ്ക ചോപ്രയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

രേവതിയെയും സുരേഷിനെയും എനിക്ക് നന്നായറിയാം. പിന്നീട് രേവതിക്ക് ഒരു കുട്ടിയുണ്ടെന്നറിഞ്ഞപ്പോള്‍ അതൊരു വലിയ ചര്‍ച്ചയായി. അവര്‍ കുട്ടിയെ ദത്തെടുക്കുകയോ ടെസ്റ്റ് ട്യൂബ് ശിശുവിനോ ജന്മം നല്‍കട്ടെ. അതവരുടെ ജീവിതമല്ലേ. അവരുടെ തീരുമാനം അഭിനന്ദനാര്‍ഹമാണെന്നാണ് കുട്ടി പത്മിനി അഭിപ്രായപ്പെടുന്നത്.

ആരായാലും ഒറ്റയ്ക്കാവുമ്പോള്‍ ഒരു കൂട്ടു നല്ലതാണ്. അവരുടെ സമ്പാദ്യത്തിനെല്ലാം ഒരു അവകാശി ഉള്ളത് നല്ലതല്ലേ. രേവതി ശോഭനയെ നായികയാക്കി മിത്ര എന്ന സിനിമ സംവിധാനം ചെയ്തു. അവാര്‍ഡും കിട്ടി. മണിരത്നം സാറിന്റെ കൂടെ അസിസ്റ്റന്റായി രേവതി പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് പലര്‍ക്കും അറിയില്ലെന്നും കുട്ടി പത്മിനി വെളിപ്പെടുത്തുന്നു.

Advertisement