തെന്നിന്ത്യന്‍ സിനിമയില്‍ വളരെ പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് മലയാളി കൂടിയായി നടി കീര്‍ത്തി സുരേഷ്. മുന്‍ കാല തെന്നിന്ത്യന്‍ നായിക മേനകയുടേയും നിര്‍മ്മാതാവ് സുരേഷ്കുമാറിന്റെയും മകള്‍ കൂടിയായ കീര്‍ത്തി സുരേഷ് തെന്നിന്ത്യന്‍ സിനിമ ലോകത്ത് കൈനിറയെ ആരാധകരുള്ള താരം കൂടിയാണ്.
ബാലതാരായി എത്തിയ നടി പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു. മലയാളത്തില്‍ കൂടെയാണ് സിനിമയില്‍ എത്തിയതെങ്കിലും കീര്‍ത്തി തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവം. അധികം മലയാള ചിത്രങ്ങള്‍ താരം അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തിലും താരത്തിന് ധാരാളം ആരാധകരാണ് ഉള്ളത്.
മഹാനടി എന്ന ചിത്രത്തിന് താരത്തെ തേടി ഒത്തിരി അവാര്‍ഡുകള്‍ എത്തിയിരുന്നു. കൈനിറയെ ചിത്രങ്ങളാണ് ഇതിന് ശേഷം കീര്‍ത്തിക്ക് ലഭിച്ചത്. ഇന്ന് സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തിയുടെ ജന്മദിനത്തില് സഹോദരി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
കീര്‍ത്തിയുടെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു രേവതി ഹൃദയം തൊടുന്ന പിറന്നാള്‍ ആശംസ നേര്‍ന്നത്. രേവതിയുടെ ഒരു സിനോപ്സിസ് ശ്രദ്ധാപൂര്‍വ്വം വായിക്കുന്ന കീര്‍ത്തിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. കീര്‍ത്തി ചെറുപ്പം മുതലേ കഠിനാധ്വാനിയാണെന്നും ഒരു നല്ല അഭിനേത്രിയാവണമെന്നായിരുന്നു അവളുടെ ആഗ്രഹമെന്നും രേവതി പറയുന്നു.
Also Read: മകളുടെ മരണം കഴിഞ്ഞാല്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ആ സിനിമയാണ്, തുറന്നുപറഞ്ഞ് സുരേഷ് ഗോപി
കുടുംബവും തൊഴിലും സുഹൃത്തുക്കളെയും ആരാധകരെയുമെല്ലാം ഒരു പോലെ ബാലന്‍സ് ചെയ്ത് കൊണ്ടുപോകുന്ന കാര്യം ഏതൊരു അഭിനേത്രിയെ സംബന്ധിച്ചിടത്തോളവും വളരെ ബുദ്ധിമുട്ടാണെന്നും എന്നാല്‍ കീര്‍ത്തി വളരെ വിജയകരമായിട്ടാണ് അക്കാര്യം ചെയ്യുന്നതെന്നും രേവതി പറയുന്നു.
തന്റെ വര്‍ക്ക് അര്‍പ്പണബോധത്തോടെ വായിക്കാന്‍ സമയം കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും സ്വപ്നം കണ്ട ജോലി ചെയ്യാന്‍ കഴിഞ്ഞ അനുഗ്രഹിക്കപ്പെട്ടവളാണ് അവളെന്നും അവളുടെ ജോലിയില്‍ അവള് വിജയം നേടുമെന്നും രേവതി പറയുന്നു.