ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായിരുന്നു നടി രേവതി. നിരവധി സൂപ്പര്‍ഹിറ്റി സിനിമകളില്‍ നായികയായി തിളങ്ങിയിട്ടുള്ള താരം ഇപ്പോഴും അമ്മ വേഷങ്ങളിലും മറ്റുമായി സിനിമയില്‍ സജീവമാണ്.
ഇപ്പോഴിതാ രേവതി സിനിമയില്‍ തിളങ്ങി നിന്നിരുന്ന കാലത്ത് താരം എടുത്ത ഉറച്ച നിലപാടുകളെ കുറിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബാലു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. അവസരങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ രേവതി അന്നും ഇന്നും തയ്യാറായിരുന്നില്ലെന്ന് ബാലു പറയുന്നു.
താന്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യില്ലെന്ന് രേവതി വ്യക്തമാക്കിയിരുന്നു. അത്തരം വേഷങ്ങള്‍ തനിക്ക് ചേരില്ലെന്ന് നടി വ്യക്തമാക്കിയിരുന്നുവെന്നും രേവതിയെ ശ്രദ്ധേയയാക്കിയത് അവരുടെ അഭിനയമായിരുന്നുവെന്നും സിനിമയിലുണ്ടായിരുന്ന ഇന്‍രിമേറ്റ് രംഗങ്ങളിലൊന്നും രേവതിക്ക് താത്പര്യമില്ലായിരുന്നുവെന്നും ബാലു പറയുന്നു.
കമല്‍ഹാസന്‍ നായകനായി എത്തിയ പുന്നഗൈ മന്നന്‍ എന്ന സിനിമയില്‍ നായികയായി ആദ്യം തീരുമാനിച്ചത് രേവതിയെയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നീണ്ട ചുംബനരംഗമുണ്ടെന്ന് അറിഞ്ഞതോടെ സിനിമയില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് രേവതി പറയുകയായിരുന്നുവെന്നും ബാലു പറയുന്നു.
Also Read:മെഗാസ്റ്റാര്‍ എന്ന് ആദ്യമായി എന്നെ വിളിച്ചത് അവരാണ്, പക്ഷേ എനിക്കിഷ്ടം മമ്മൂക്ക എന്ന് വിളിക്കുന്നത്, മനസ്സുതുറന്ന് മമ്മൂട്ടി
കമലിന്റെ സിനിമകളില്‍ അക്കാലത്ത് ചുംബന രംഗങ്ങള്‍ നിര്‍ബന്ധമായിരുന്നു. ആ ഒരു കാരണം കൊണ്ട് മാത്രം കമലിനൊപ്പം അഭിനയിക്കാന്‍ പല നടിമാരും മടിച്ചിരുന്നുവെന്നും കാര്‍ത്തിക , കനക എന്നിവരൊക്കെ അക്കൂട്ടത്തില്‍പ്പെടുന്നുവെന്നും ബാലു പറയുന്നു.