മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമാണ് രേവതി സമ്പത്ത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ നടി തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയാനും മടി കാണിക്കാറില്ല. തനിക്ക് ഉണ്ടായ മീടൂ അനുഭവങ്ങളും രേവതി സമ്പത്ത് മുന്‍പ് തുറന്ന് പറഞ്ഞിരുന്നു.
മലയാള സിനിമയില്‍ വളര്‍ന്നു വരുന്ന നടിമാര്‍ക്ക് നേരിടേണ്ടി വരുന്ന അതിക്രമങ്ങളെ ചോദ്യം ചെയ്യാന്‍ മടിക്കില്ലെന്നും രേവതി മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.
ഇപ്പോളിതാ താരം തനിക്ക് നേരെ സദാചാര ആക്ര മ ണ മുണ്ടായി എന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.. കോഴിക്കോട് വടകരയിലെ വാടക വീട്ടില്‍ സെപ്റ്റംബര്‍ 20, 15 എന്നീ ദിവസങ്ങളിലായി സദാചാര ഗു ണ്ടകളുടെ ആക്ര മ ണമുണ്ടായിയെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
പ്രദേശവാസികള്‍ തന്നെയും അമ്മയെയും തന്റെ സുഹൃത്തിനെയും ഭീഷണിപ്പെടുത്തി എന്നാണ് രേവതി പരാതിപ്പെട്ടിരിക്കുന്നത്. അതേസമയം, വടകര പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെന്നപ്പോള്‍ പോലീസിന്റെ ഭാഗത്ത് നിന്നും മോശം അനുഭവമുണ്ടായി എന്നും നടി പറയുന്നു. അതുകൊണ്ടുതന്നെ ഇനി കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും രേവതി സമ്പത്ത് പ്രതികരിച്ചു.
ഒക്ടോബര്‍ 15ന് വൈകിട്ട് വീടിന് വെളിയില്‍ ഇരിക്കുകയായിരുന്നു. ഈ സമയത്ത് അയല്‍വാസികളില്‍ ഒരാള്‍ വീട്ടിലേക്ക് കയറി വന്ന് ഈ പണി ഇവിടെ നടക്കില്ല എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഫോണില്‍ വീഡിയോ എടുത്തുവെന്നും രേവതി പറയുന്നു.
ഈ ദുരനുഭവം ഉണ്ടായതോടെ ഉടനെ തന്നെ വടകര പോലീസ് സ്റ്റേഷനില്‍ വിളിച്ച് പരാതി അറിയിച്ചു. എന്നാല്‍ പിറ്റേദിവസം ഇതേ വ്യക്തി മറ്റൊരാള്‍ക്കൊപ്പം വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണി മുഴക്കി മടങ്ങിയെന്നാണ് രേവതി സമ്പത്ത് പറയുന്നത്.
ഇവിടെ നിങ്ങനെ താമസിക്കാന്‍ അനുവദിക്കില്ല എന്നും ഞങ്ങളാരാണെന്ന് കാണിച്ച് തരാമെന്നും ഭീഷണി മുഴക്കുകയായിരുന്നുവെന്ന് താരം പറയുന്നു. അതേസമയം, സദാചാര അക്ര മി കളെ പിന്തുണയ്ക്കുന്ന രീതിയിലായിരുന്നു പോലീസിന്റെ സമീപനമെന്നും രേവതി ആരോപിക്കുന്നുണ്ട്.