ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വൈറസ്. കേരളത്തെ മൊത്തം ഭീതിയിലാക്കിയ നിപ്പ വൈറസിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ഒരുങ്ങുന്നത്.
മലയാള സിനിമയിലെ വന്‍താരനിരയാണ് സിനിമയുടെ ഭാഗമായിട്ടുള്ളത്. നിപ വൈറസ് കേരളത്തെ ബാധിച്ചതും തുടര്‍ന്നുള്ള മരണങ്ങളുമെല്ലാം ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള കഥയായത് കൊണ്ട് തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് വൈറസിനെ നോക്കിക്കാണുന്നത്.
ചിത്രീകരണം പുരോഗമിക്കുന്ന വൈറസിന്റെ ലൊക്കേഷന്‍ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാവുകയാണ്.
ചിത്രത്തില്‍ നടി രേവതി ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ആരോഗ്യമന്ത്രിയായാണ് ചിത്രത്തില്‍ രേവതിയെത്തുന്നത്.
ചിത്രത്തിലെ രേവതിയുടെ ലുക്ക് കണ്ട് ആരാധകര്‍ അമ്പരക്കുകയാണ്. ഇത് യഥാര്‍ഥത്തില്‍ ആരോഗ്യമന്ത്രിയായ കെകെ ശൈലജ ടീച്ചര്‍ ആണോ അതോ രേവതിയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
അത്രക്ക് രൂപസാദൃശ്യമാണ് തോന്നുന്നതെന്നാണ് വിലയിരുത്തല്‍. രേവതിയുടെ മറ്റൊരു ശക്തമായ കഥാപാത്രമായിരിക്കും ഇതെന്നാണ് സൂചന.
രാജീവ് രവിയാണ് വൈറസിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മുഹ്സിന് പാരാരി, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് വൈറസിന് തിരക്കഥയെഴുതിയിരിക്കുന്നത്.
പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന് ഷാഹിര്‍, കുഞ്ചാക്കോ ബോബന്, ഇന്ദ്രജിത്ത് സുകുമാരന്‍, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, സെന്തില്‍ കൃഷ്ണ, റഹ്മാന്, ഇന്ദ്രന്‍സ്, മഡോണ സെബാസ്റ്റ്യന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.