പട്ടുപാവാടയും മുല്ലപ്പൂവും ചൂടി ചിരിച്ച് കളിച്ച് മകൾ മഹി! അരികിൽ തന്നെ അമ്മ രേവതിയും; താരപുത്രിക്ക് പിന്നാലെ പാഞ്ഞ് ക്യാമറക്കണ്ണുകൾ

462

തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞു നില്ക്കുന്ന നടിയാണ് രേവതി. അഭിനയ മികവ് കൊണ്ട് തന്നെ വിവിധ ഭാഷകളിൽ നിരവധി ആരാധക വൃദ്ധങ്ങളെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഒരു സമയത്ത് മികച്ച നടിമാരുടെ കൂട്ടത്തിൽ ഉയർന്ന് കേട്ട പേരാണ് രേവതിയുടേത്. നായകന്മാർ പോലും അവരുടെ അഭിനയത്തിന് മുന്നിൽ ഒന്നുമല്ലാതാവുന്നത് പ്രേക്ഷകരും കണ്ടിട്ടുണ്ടാവും. വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു.

തെന്നിന്ത്യൻ ഭാഷകൾക്ക് പുറമേ ഹിന്ദിയിലും തന്റെ സാന്നിധ്യം അറിയിക്കാൻ താരത്തിന് സാധിച്ചു. തുടക്കകാലത്ത് സാക്ഷാൽ സൽമാൻഖാന്റെ വരെ നായികയായി അഭിനയിക്കാൻ താരത്തിന് സാധിച്ചു എന്നതിലാണ് കാര്യം. മികച്ച അഭിനേത്രി എന്നതിന് പുറമേ സംവിധായിക കൂടിയാണ് രേവതി. കാജോാൾ മുഖ്യ വേഷത്തിൽ എത്തിയ സലാം വെങ്കിയും് രേവതി സംവിധാനം ചെയ്ത സിനിമയാണ്.

Advertisements

പ്രണയിച്ചാണ് 1988 ൽ സംവിധായകനും, നടനുമായ സുരേഷിനെ രേവതി താരം വിവാഹം ചെയ്തത്. എന്നാൽ 2002 ൽ ഈ ബന്ധം പിരിഞ്ഞു. . ഇരുവർക്കും മക്കളില്ലായിരുന്നു. അതിന് ശേഷമാണ് ഐവിഎഫിലൂടെ രേവതിക്ക് കുഞ്ഞ് ജനിക്കുന്നത്. താൻ ഒരു കുഞ്ഞിന്റെ അമ്മയാണെന്ന് വാർത്ത താരം പുറത്തുവിടുകയായിരുന്നു.

ALSO READ- കോടീശ്വരാനായ അച്ഛനും നടിയായ അമ്മയും ഒരുക്കിയ സർപ്രൈസുകൾ; ആഡംബരത്തിൽ മുങ്ങി കാർത്തിക-രോഹിത് വിവാഹം; ചടങ്ങിൽ ചിരഞ്ജീവിയും ജാക്കി ഷിറോഫും

ഇതോടെ വിവാഹ മോചിതയായിട്ട് എങ്ങനെയാണ് കുഞ്ഞുണ്ടായത് എന്ന് ആരാധകർ ചോദ്യങ്ങളുന്നയിച്ചിരുന്നു. കുട്ടിയെ ദത്തെടുത്തതായിരിക്കും എന്ന് ചിലരൊക്കെ അഭിപ്രായപ്പെട്ടു. പക്ഷേ ദത്തെടുക്കാൻ നോക്കിയപ്പോൾ കുറെ നിയമ തടസങ്ങൾ വന്നുവെന്നും അതിനാൽ താൻ ഐവിഎഫിലൂടെയാണ് മകൾക്ക് ജന്മം നൽകിയതെന്നും രേവതി പറഞ്ഞിരുന്നു. കുഞ്ഞിന്റെ പിതാവ് ആരാണെന്ന് പറയി ല്ലെന്നും താരം പറഞ്ഞിരുന്നു.

മഹി എന്നാണ് രേവതിയുടെ മകളുടെ പേര്. ഇടയ്ക്ക് രേവതി മഹിയുമായുള്ള ചിത്രങ്ങളെല്ലാം താരം പങ്കിടാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടന്ന നടി കാർത്തികയുടെ വിവാഹത്തിലും രേവതി പങ്കെടുത്തിരുന്നു. ഈ സമയത്ത് രേവതിയെ മാത്രമല്ല കൂടെ ഉണ്ടായിരുന്ന മകളെയാണ് ക്യാമറക്കണ്ണുകളെല്ലാം നോക്കിയത്. അൻപതിരണ്ടാം വയസ്സിലാണ് മഹിയ്ക്ക് രേവതി ജന്മം നൽകിയത്.

മഹി കുസൃതി കുടുക്കയായി പട്ടു പാവാടയും ബ്ലൗസുമണിഞ്ഞ്, തലയിൽ മുല്ലപ്പൂവൊക്കെ ചൂടിയാണ് അമ്മയ്‌ക്കൊപ്പം കല്യാണത്തിന് വന്നത്. മകളോട് ജനനത്തെ പറ്റി താൻ കുറെ വർഷങ്ങൾ കഴിയുമ്പോൾ പറയുമെന്നു രേവതി തന്നെ മുൻപ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. രേവതിയെ പോലെ തന്നെ സുന്ദരിക്കുട്ടിയാണ് മഹിയെന്നാണ് ആരാധകർ പറയുന്നത്.

Advertisement