ലൂസിഫര്‍ എന്നൊരു കഥാപാത്രം ബൈബിളില്‍ പോലുമില്ല: ചിത്രത്തിനെതിരെ വിമര്‍ശനമുന്നയിച്ച ക്രിസ്തീയ സംഘടനയ്ക്ക് മറുപടിയുമായി വൈദികന്‍

27

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന് ചിത്രത്തിനെതിരെ വിമര്‍ശനമുന്നയിച്ച ക്രിസ്തീയ സംഘടനയ്ക്ക് കിടിലന്‍ മറുപടിയുമായി വൈദികന്‍ രംഗത്ത്.

Advertisements

ബൈബിളില്‍ പോലുമില്ലാത്ത കഥാപാത്രമാണ് ലൂസിഫര്‍ എന്നാണ് ഫെയ്‌സ്ബുക്ക്‌ കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കിയത്. ലൂസിഫര്‍ ഞങ്ങളുടെ സ്വകാര്യപിശാചാണെന്ന് ഞങ്ങള്‍ തെറ്റിദ്ധരിച്ചതാണെന്നും പരിഹാസ രൂപേണ വൈദികന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ക്രിസ്ത്യന്‍ ഡമോക്രാറ്റിക് മൂവ്മെന്റ് എന്ന സംഘടനയാണ് ചിത്രത്തെ വിമര്‍ശിച്ച്‌ രംഗത്തുവന്നത്. സഭയെയും ക്രിസ്തീയ മൂല്യങ്ങളെയും പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കൈയ്യടിയും ആര്‍പ്പുവിളിയും വാങ്ങിക്കൊടുക്കുകയാണ് മലയാള സിനിമാവ്യവസായം എന്നാണ് ഇവര്‍ ഫെയ്‌സ്ബുക്കിലൂടെ ആരോപിച്ചത്.

മറഞ്ഞിരിക്കുന്ന വലിയ വിപത്തിനെ തിരിച്ചറിയാനുള്ള വിവേകം നല്ല തമ്പുരാന്‍ നമുക്ക് നല്‍കട്ടെ എന്നും ഫെയ്‌സ്ബുക്ക്‌ പോസ്റ്റില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ ഇവര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

വൈദികന്റെ ഫെയ്‌സ്ബുക്ക്‌ പോസ്റ്റ്

The Magdalene Sisters Habemus Papam The Boys of St. Vincent The Name of the Rose The Thorn Bird Priest Dogma The White Ribbon ..,….. BAN, BAN, BAN……-! ‘ലൂസിഫര്‍’ – അങ്ങനെയൊരു കഥാപാത്രം ബൈബിളില്‍ പോലുമില്ല.

ഗ്രീക്ക് മിത്തോളജിയില്‍ നിന്ന് King James Version Bibleലെ ഈ വാക്ക് ഐസ 14:12 ലെ The Shining One എന്ന് വിശേഷിപ്പിക്കപ്പെടുന്ന കഥാപാത്രത്തെ ചിത്രികരിക്കാന്‍ ലാറ്റിനില്‍ നിന്ന് കടമെടുത്തതാണ് (mistranslation). ലൂസിഫര്‍ ഞങ്ങളുടെ സ്വകാര്യപിശാചാണെന്ന് ഞങ്ങള്‍ തെറ്റിദ്ധരിച്ചതാണേ.

Advertisement