അല്ലുവും നെറ്റ്ഫ്‌ലിക്‌സ് ടീമും കൂടിക്കാഴ്ച നടത്തി, പുഷ്പ 2 നെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട്

74

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. സിനിമയുടെതായി പുറത്തുവരുന്ന പോസ്റ്ററും മറ്റും നിമിഷന്നേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടാർ. 2024 ഓഗസ്റ്റ് 15ന് ആണ് ചിത്രം തീയറ്ററുകളിലെത്തുക. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്.

Advertisements

നെറ്റ്ഫ്‌ലിക്‌സിനാണ് പുഷ്പ 2വിന്റെ സ്ട്രീമിംഗ് അവകാശം എന്നാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്. ഇതെപ്പറ്റി ഔദ്യോഗികമായ അറിയിപ്പൊന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകരോ നെറ്റ്ഫ്‌ലക്‌സ് ടീമോ നൽകിയിട്ടില്ലെങ്കിലും , അല്ലുവും നെറ്റ്ഫ്‌ലിക്‌സ് ടീമും തമ്മിലുള്ള കൂടിക്കാഴ്ച ഈ അഭ്യൂഹത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

അതേസമയം പാൻ ഇന്ത്യൻ തലത്തിൽ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാർത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് ‘പുഷ്പ 2’വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേൽപ്പ് എന്നത്.

സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. അല്ലു അർജുൻ, രശ്മിക മന്ദന, ഫഹദ് ഫാസിൽ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

Advertisement