‘സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ചോദിക്കുന്നുണ്ട്; കൂടെ ഒരാൾ വേണമെന്ന് തോന്നില്ലേ എന്ന്’, വീണ്ടും വിവാഹം കഴിക്കുമോ? മനസ് തുറന്ന് രേണു സുധി

639

മിമിക്രി വേദിയിലൂടെ പ്രേക്ഷകരെ ഒത്തിരി പൊട്ടിച്ചിരിപ്പിച്ച കലാകാരനായിരുന്നു കൊല്ലം സുധി. ഇദ്ദേഹത്തിന്റെ മരണവാർത്ത ആരാധകരെ ഏറെ വേദനിപ്പിച്ചു. രണ്ടു മക്കളും ഭാര്യ രേണുവും അടങ്ങുന്നതായിരുന്നു സുധിയുടെ കുടുംബം. പല വേദിയിൽ വച്ചും തന്റെ മക്കളെ കുറിച്ചും ഭാര്യയെ കുറിച്ചും സുധി പറഞ്ഞിട്ടുണ്ട്.

സുധിയുടെ മരണം അറിഞ്ഞതോടെ ആ കുടുംബം ഇനി എങ്ങനെ മുന്നോട്ടു പോകും എന്ന ആശങ്കയും ഉണ്ടായിരുന്നു. വർഷങ്ങളായി വാടകവീട്ടിലായിരുന്നു സുധിയും കുടുംബവും താമസിച്ചിരുന്നത്. ആ കലാകാരന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. ഒടുവിൽ ആ ആഗ്രഹം സഫലമാവാൻ പോവുകയാണ്.

Advertisements

ആംഗ്ലിക്കൻ ചർച്ച് ബിഷപ്പ് റവ.നോബിൾ ഫിലിപ് അമ്പലവേലിൽ ആണ് സ്വന്തം സ്ഥലത്ത് നിന്ന് 7 സെന്റ് സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാൻ നൽകിയത്. ഇദ്ദേഹം വീട് വെക്കാൻ തീരുമാനിച്ചിരുന്ന സ്ഥലത്തിന്റെ പകുതിഭാഗം ആണ് കുടുംബത്തിന് ഇഷ്ടദാനമായി നൽകിയത്. ഈ സ്ഥലത്ത് വീടിന്റെ തറക്കല്ലിടലും പൂർത്തിയായിരിക്കുകയാണ്.

ALSO READ- ‘ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല’, വ്യാജവാർത്തയുമായി പേജ്; ചോദ്യം ചെയ്ത് പൂട്ടിച്ച് മംമ്ത മോഹൻദാസ്; താരത്തിന്റെ പ്രവർത്തിക്ക് കൈയ്യടിച്ച് ആരാധകർ

സുധി വി യോഗത്തിന് ശേഷം സുധിയുടെ ഓർമ്മകളിൽ ജീവിക്കുകയാണ് ഭാര്യ രേണു. ഇപ്പോഴിതാ മഴവിൽ കേരളത്തിന് നൽകിയ അഭിമുഖത്തിൽ താൻ നേരിടുന്ന പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം നൽകുകയാണ് രേണു. വീട് വയ്ക്കാനായി ലഭിച്ച സ്ഥലം രണ്ട് മക്കളുടെയും പേരിലാണ് ആ വസ്തു രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് രേണു പറയുന്നു.

കൂടാതെ, ഫ്‌ളവേഴ്‌സ് ടീമിന്റെ സഹായത്തോടെ കേരള ഹോം ഡിസൈൻസ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ സാഹയത്തിലാണ് വീട് പണിയുന്നത്. ‘കെഎസ്ഇബിയിൽ നിന്ന് കറണ്ടിന്റെ കാര്യങ്ങൾ ശരിയായാൽ ഉടൻ പണി തുടങ്ങുമെന്നും ആറ് ഏഴ് മാസം കൊണ്ട് പണി പൂർത്തിയാക്കുമെന്നുമാണ് രേണു പ്രതീക്ഷ പങ്കിട്ടത്.

ALSO READ- ഒരു സർജറിയും ചെയ്തിട്ടില്ല; ആദ്യം സ്ലീവ് ലെസ് ധരിച്ചപ്പോൾ കരഞ്ഞയാളാണ്; ഇന്നെനിക്കറിയാം വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പമെന്ന്: ഹണിറോസ്

കൂടാതെ തന്റെ വീടിന്റെ പ്ലാൻ എല്ലാം തയ്യാറായിട്ടുണ്ടെന്നും രേണു വെളിപ്പെടുത്തി. മൂന്ന് ബെഡ്‌റൂമാണ് ഉള്ളത്. അതിൽ രണ്ടെണ്ണം അറ്റാച്ചഡ്, പിന്നെ കിച്ചൺ, സിറ്റൗട്ട്, ഹാൾ, വർക്ക് ഏരിയ എന്നിങ്ങനെയാണ് പ്ലാനെന്നും രേണു വിശദീകരിച്ചു.

പലരും ചോദിക്കുന്ന ആ ചോദ്യത്തിനും രേണു മറുപടി പറയുന്നുണ്ട് ‘ഞാൻ വീണ്ടും വിവാഹം കഴിക്കുമോ എന്നാണ് ഇപ്പോൾ എല്ലാവർക്കും അറിയേണ്ടത്.’- എന്ന് രേണു പറയുന്നു. ‘ഞാൻ മരിക്കുന്നത് വരെ സുധി ചേട്ടന്റെ ഭാര്യയായി ജീവിക്കാനാണ് ഇഷ്ടം. മറ്റൊരു വിവാഹത്തെ കുറിച്ച് എനിക്ക് ചിന്തിക്കാനാവില്ല.’- എന്ന് രേണു പറയുന്നു.

താൻ അത്തരത്തിൽ ചിന്തിക്കുന്നുമില്ല. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ചോദിക്കുന്നുണ്ട്. ഒരു ഘട്ടം കഴിയുമ്പോൾ കൂടെ ഒരാൾ വേണമെന്ന് തോന്നില്ലേ എന്ന്, ഒരിക്കലുമില്ല. തനിക്ക് അങ്ങനെ തോന്നില്ല. തനിക്ക് മറ്റൊരാളെ വേണ്ട. തന്റെ മനസ്സിലും ആ വീട്ടിലുമൊക്കെ സുധി ചേട്ടനാണെന്ന് രേണു വെളിപ്പെടുത്തി.

ഇതിന് വേറെ ആർക്കും അവകാശവുമില്ല, സ്ഥാനവുമില്ല. സുധി ചേട്ടൻ ഇവിടെയൊക്കെ തന്നെയുണ്ട്. വീടിന്റെ ചടങ്ങ് നടന്നപ്പോഴൊക്കെ സുധി ചേട്ടനും ഒപ്പമുണ്ടായിരുന്നു. രണ്ടു മക്കളെയും ചേർത്ത് പിടിക്കുമ്പോൾ സുധി ചേട്ടന്റെ സാന്നിധ്യം അറിയാൻ കഴിയുന്നുണ്ടെന്നും രേണു പറഞ്ഞു.

Advertisement