‘മക്കൾക്ക് എന്തറിയാം, അച്ഛൻ മ രി ച്ച് പോയെന്ന് പറയുമ്പോഴും ഓർക്കുന്നത് അച്ഛൻ എപ്പോഴെങ്കിലും വരുമെന്നാണ്’; നോവായി സുധിയുടെ ഭാര്യ രേണുവിന്റെ വാക്കുകൾ

198

മിമിക്രി വേദിയിലൂടെ പ്രേക്ഷകരെ ഒത്തിരി പൊട്ടിച്ചിരിപ്പിച്ച കലാകാരനായിരുന്നു കൊല്ലം സുധി. ഇദ്ദേഹത്തിന്റെ മരണവാർത്ത ആരാധകരെ ഏറെ വേദനിപ്പിച്ചു. രണ്ടു മക്കളും ഭാര്യ രേണുവും അടങ്ങുന്നതായിരുന്നു സുധിയുടെ കുടുംബം. പല വേദിയിൽ വച്ചും തന്റെ മക്കളെ കുറിച്ചും ഭാര്യയെ കുറിച്ചും സുധി പറഞ്ഞിട്ടുണ്ട്.

സുധിയുടെ മരണം അറിഞ്ഞതോടെ ആ കുടുംബം ഇനി എങ്ങനെ മുന്നോട്ടു പോകും എന്ന ആശങ്കയും ഉണ്ടായിരുന്നു. വർഷങ്ങളായി വാടകവീട്ടിലായിരുന്നു സുധിയും കുടുംബവും താമസിച്ചിരുന്നത്. ആ കലാകാരന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. ഒടുവിൽ ആ ആഗ്രഹം സഫലമാവാൻ പോവുകയാണ്.

Advertisements

ആംഗ്ലിക്കൻ ചർച്ച് ബിഷപ്പ് റവ.നോബിൾ ഫിലിപ് അമ്പലവേലിൽ ആണ് സ്വന്തം സ്ഥലത്ത് നിന്ന് 7 സെന്റ് സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാൻ നൽകിയത്. ഇദ്ദേഹം വീട് വെക്കാൻ തീരുമാനിച്ചിരുന്ന സ്ഥലത്തിന്റെ പകുതിഭാഗം ആണ് കുടുംബത്തിന് ഇഷ്ടദാനമായി നൽകിയത്. ഈ സ്ഥലത്ത് വീടിന്റെ തറക്കല്ലിടലും പൂർത്തിയായിരിക്കുകയാണ്.

ALSO READ- സിനിമയിലെ ക്രൂരൻ, ജീവിതത്തിൽ കാമുകൻ; പത്ത് വർഷത്തെ പ്രണയം; കരൾ മാറ്റിവെയ്ക്കാൻ അമുമിതി ലഭിക്കാതെ സുഭദ്രയുടെ മ രണം; ടിജി രവിയുടെ ജീവിതമിങ്ങനെ

സുധി വി യോഗത്തിന് ശേഷം സുധിയുടെ ഓർമ്മകളിൽ ജീവിക്കുകയാണ് ഭാര്യ രേണു. തന്റെ ഉള്ളിലെ വിഷമങ്ങൾ രേണു ഇൻസ്റ്റയിൽ പങ്കിടാറുണ്ട്. ഒപ്പം സുധിയുടെ ഓർമ്മകൾ ഉണർത്തുന്ന ചിത്രങ്ങളും.

ഇപ്പോഴിതാ, സുധിയുടെ ഇളയമകൻ സ്‌കൂളിൽ പോകുന്നതിന്റെ ചിത്രം പങ്കിട്ട് രേണു കുറിച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ‘മക്കൾക്ക് എന്തറിയാം, അവരുടെ സ്‌കൂളിൽ ഓണാഘോഷ മാണ്. മരണത്തിന്റെ അർത്ഥം അറിയില്ല എന്റെ കുഞ്ഞിന്. അവന്റെ അച്ഛൻ മരിച്ച് പോയെന്ന് പറയുമ്പോഴും അവൻ ഓർക്കുന്നത് അച്ഛൻ എപ്പോഴെങ്കിലും വരുമെന്നാണ്’,- രേണു കുറിക്കുന്നതിങ്ങനെ.

അച്ഛൻ കൊല്ലം സുധി ഷൂട്ടിനായി പോയിരിക്കുകയാണെന്നായിരുന്നു അച്ഛനെക്കുറിച്ച് ഇളയ മകൻ റിതുൽ പറയുന്നതും.

Advertisement