മലയാള സിനിമാ, ടിവി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പുലര്‍ച്ചെ തൃശ്ശൂര്‍ ജില്ലയിലെ കൈപ്പമംഗലത്ത് വെച്ചായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ താരത്തെ ഉടന്‍ തന്നെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാന്‍ ആയില്ല. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം.
നടന്‍ ബിനു അടിമാലി, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊല്ലം സുധിയെ അവസാനമായി ഒരുനോക്ക് കണ്ട് പൊട്ടിക്കരഞ്ഞ ഭാര്യയെയും മക്കളെയും ഇന്നും കേരളക്കര വേദനയോടെ ഓര്‍ക്കുന്നു.
ഇപ്പോഴിതാ സുധിയുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട വന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭാര്യ രേണു. ഹിന്ദുവായിരുന്ന സുധി ക്രിസ്ത്യാനിയായി മാറിയതിനാല്‍ ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു ശവസംസ്‌കാരമെന്നും കോട്ടയം പാമ്പാടി റിഫോംഡ് ചര്‍ച്ച് ഓഫ് ഇന്ത്യയിലായിരുന്നു ശവസംസ്‌കാരം നടന്നതെന്നും രേണു പറയുന്നു.
സുധിയുടെ അമ്മയടക്കം പലരും ഇതിനെ എതിര്‍ത്തിരുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും മകനെ കൊണാന്‍ കൊല്ലത്ത് നിന്ന് വരാന്‍ പറ്റാത്തതിനാല്‍ മൃതദേഹം വീട്ടില്‍ കൊണ്ടുചെല്ലണമെന്ന് പറഞ്ഞിരുന്നുവെന്നും അല്ലാതെ സോഷ്യല്‍മീഡിയയില്‍ വന്ന വാര്ത്തകള്‍ തെറ്റാണെന്നും രേണു കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ രണ്ട് മതക്കാരാണ്. എന്നാല്‍ വീട്ടുകാരും തങ്ങളും നല്ല അടുപ്പത്തിലാണെന്നും സുധിച്ചേട്ടനൊപ്പം കൊല്ലത്തേക്ക് പോകാറുണ്ടായിരുന്നുവെന്നും ചേട്ടന്റെ വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇവിടെ ശവസംസ്‌കാരം നടന്നതെന്നും രേണു പറയുന്നു.