കഴിഞ്ഞ ജന്മദിനത്തില്‍ ആദ്യം വിഷ് ചെയ്തത് ഏട്ടനായിരുന്നു, ഇത്തവണ സ്വര്‍ഗത്തിലിരുന്ന് ആശംസകള്‍ നേരുന്നുണ്ടാവും, സുധിയെ കുറിച്ച് വേദനയോടെ രേണു

75

മലയാള സിനിമാ, ടിവി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ കൈപ്പമംഗലത്ത് വെച്ചായിരുന്നു അപകടം.

Advertisements

ഗുരുതരമായി പരിക്കേറ്റ താരത്തെ ഉടന്‍ തന്നെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാന്‍ ആയില്ല. നടന്‍ ബിനു അടിമാലി, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇവര്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

Also Read: നമ്മള്‍ വിഷമിച്ചിരുന്നാലും കരഞ്ഞാലും മറ്റാര്‍ക്കും പ്രശ്‌നമില്ല, ബാധിക്കുക നമ്മുടെ ആരോഗ്യത്തെ മാത്രം, ചിരിച്ചും കളിച്ചും കൊച്ചുകുട്ടികളെ പോലെ നടക്കാനിഷ്ടം, മനസ്സുതുറന്ന് ശാന്തി കൃഷ്ണ

ഒത്തിരി പ്രതീക്ഷകളോടെ ജീവിച്ചിരുന്ന സുധി ഒന്നും നിറവേറ്റാതെയാണ് ജീവിതത്തില്‍ നിന്നും അകന്നത്. സ്വന്തമായി ഒരു വീടെന്ന സുധിയുടെ സ്വപ്‌നം അ്‌ദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെയാണ് നിറവേറുന്നത്. സുധിയുടെ മരണം താരത്തിന്റെ ഭാര്യ രേണുവിനെയും മക്കളെയും തളര്‍ത്തിയിരുന്നു.

ഇപ്പോഴിതാ രേണു സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച സുധിയെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. തന്റെ ജന്മദിനത്തില്‍ സുധിയെ ഓര്‍ക്കുകയാണ് രേണു. കഴിഞ്ഞ ജന്മദിനത്തില്‍ ഏട്ടനായിരുന്നു തന്നെ ആദ്യം വിഷ് ചെയ്തിരുന്നതെന്നും ഇത്തവണ സ്വര്‍ഗത്തിലിരുന്ന് ഏട്ടന്‍ തന്നെ വിഷ് ചെയ്തിരിക്കാമെന്നും രേണു കുറിച്ചു.

Also Read: ഒരേയൊരു ജീവിതം, അത് സന്തോഷത്തോടെ ജീവിക്കൂ, നിങ്ങള്‍ക്ക് തടസ്സമാകുന്ന ആരില്‍ നിന്നും മാറിപ്പോകൂ, വൈറലായി മീരവാസുദേവിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ്

രേണുവിന്റെ പോസ്റ്റ് വൈറലായതോടെ നിരവദി പേരാണ് ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്ത.് പ്രണയവിവാഹമായിരുന്നു സുധിയുടെയും രേണുവിന്റെയും. സുധിയുടേത് രണ്ടാം വിവാഹമായിരുന്നു.

Advertisement