രഞ്ജിത്തും മമ്മൂട്ടിയും ഒന്നിക്കുന്നു, ഇതൊരു പൊലീസ് കഥ

14

സൂപ്പർഹിറ്റ് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്തിന്റെ തൂലികയിൽ പിറന്ന ഒട്ടേറെ കഥാപാത്രങ്ങൾക്ക് മമ്മൂട്ടി ആത്മാവ് പകർന്നിട്ടുണ്ട്.

വല്യേട്ടനും ജോണി വാക്കറും പ്രാഞ്ചിയേട്ടനും പാലേരിമാണിക്യവും നസ്രാണിയും കടൽ കടന്നൊരു മാത്തുക്കുട്ടിയും പുത്തൻപണവും കയ്യൊപ്പുമൊക്കെ അവയിൽ ചിലതുമാത്രം.

Advertisements

ഇപ്പോഴിതാ, രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. എന്നാൽ തിരക്കഥാകൃത്തിന്റെയോ സംവിധായകന്റെയോ ഒന്നും റോളല്ല പുതിയ ചിത്രത്തിൽ രഞ്ജിത്തിനുള്ളത്.

മമ്മൂട്ടിക്കൊപ്പം അഭിനേതാവായി എത്തുകയാണ് രഞ്ജിത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ഉണ്ട’ എന്ന ചിത്രത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ് രഞ്ജിത് അവതരിപ്പിക്കുന്നത്.

സബ് ഇൻസ്‌പെക്ടർ മണി എന്ന കഥാപാത്രത്തെയാണ് ഉണ്ടയിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമയിൽ രഞ്ജിത്തിൻറെ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുണ്ട്. ചിത്രം ഈദ് റിലീസാണ്.

കൂടെ, ഗുൽമോഹർ, അന്നയും റസൂലും തുടങ്ങിയ സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ രഞ്ജിത് അവതരിപ്പിച്ചിട്ടുണ്ട്.

Advertisement