മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് സിനിമയായ പ്രാഞ്ചിയേട്ടന് ആന്റ് ദ സെയിന്റ് എന്ന സിനിമയില്‍ അഭിനയിച്ചതിന് ഖുശ്ബു പ്രതിഫലം വാങ്ങിയില്ലെന്ന് സംവിധായകന് രഞ്ജിത്.
സിനിമക്ക് വേണ്ടി ഏഴ് ദിവസമാണ് ഖുശ്ബുവുള്‍പ്പെട്ട രംഗങ്ങള്‍ ചിത്രീകരിച്ചത്. എന്നാല്‍ ഒരുരൂപ പോലും പ്രതിഫലം വാങ്ങാതെയാണ് താരം മടങ്ങിയതെന്ന് രഞ്ജിത് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഖുശ്ബുവും ഞാനും നല്ല സുഹൃത്തുക്കളാണ്. കയ്യൊപ്പില്‍ നല്ലൊരു വേഷം അവര്‍ ചെയ്തിരുന്നു. പ്രാഞ്ചിയേട്ടനില്‍ ഒരു വേഷമുണ്ടെന്ന് അറിയിച്ചപ്പോള്‍ ഖുശ്ബു എത്തുകയായിരുന്നു.
ഷൂട്ട് തീര്‍ന്ന ദിവസം ലൊക്കേഷനില്‍ നിന്ന് നേരെ എയര്‍പോര്‍ട്ടിലേക്ക് പോകാനിരിക്കുകയാണ് ഖുശ്ബു. ഞാന്‍ ഒരു ബ്ലാങ്ക് ചെക്ക് അവളുടെ കയ്യില്‍ നല്കി പറഞ്ഞു.
തുക ഖുശ്ബുവിന് സ്വന്തമായി എഴുതിയെടുക്കാം. ഇനി അതിന് ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ എഴുതാം എന്ന് പറഞ്ഞു.
അവള് ചെക്ക് ബുക്ക് വാങ്ങി മടക്കി എന്റെ കീശയില്‍ വെച്ചുപറഞ്ഞു, അത് ഇവിടെ ഇരിക്കട്ടെ എന്ന്. ഏഴ് ദിവസത്തോളം ഷൂട്ടിങ്ങിനായി ചിലവഴിച്ചിട്ടും പ്രതിഫലമൊന്നും വാങ്ങാതെയാണ് ഖുശ്ബു മടങ്ങിയത് രഞ്ജിത് വ്യക്തമാക്കി.