ദുബായ് ചോക്ലേറ്റ് എന്റെ അരികിലുണ്ട്; 100 ദിവസത്തെ യുദ്ധത്തിന് ശേഷം ആദ്യമായി ഒരു കൂടിക്കാഴ്ച; കണ്ടുമുട്ടി റെനീഷയും സെറീനയും

134

ബിഗ് ബോസ് മലയാളം സീസൺ അഞ്ച് അവസാനിച്ചത് മികച്ച സൗഹൃദങ്ങൾ കൂടി സമ്മാനിച്ചിട്ടായിരുന്നു. അഖിൽ മാരാരും-ഷിജുവും, റെനീഷയും-സെറീനയും, ശോഭയും-നാദിറയും എല്ലാം അടുത്ത സുഹൃത്തുക്കളായിരുന്നു. മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ റെനീഷയും ബിഗ് ബോസിലൂടെ സുപരിചിതയായ സെറീന ആൻ ജോൺസണും ബിബി ഹൗസിനുള്ളിൽ അടുത്ത സുഹൃത്തുക്കളായിരുന്നു. തുടക്കം മുതൽ നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും പിന്നീട് ഷോയുടെ അവസാനഭാഗത്തേക്ക് എത്തിയപ്പോൾ ഈ സൗഹൃദത്തിന് ഉലച്ചിൽ സംഭവിച്ചിരുന്നു.

കൂടാതെ, ഷോ അവസാനത്തിലേക്ക് എത്തിയപ്പോൾ ഉണ്ടായ ‘ദുബായ് ചോക്ലേറ്റ്’ വിവാദവും ഇരുവരേയും അകറ്റി. ഇപ്പോഴിതാ ഷോ കഴിഞ്ഞതിന് ശേഷം ആദ്യമായി സുഹൃത്തുക്കൾ കണ്ടുമുട്ടിയിരിക്കുകയാണ്. ഷോയിൽ വെച്ച് തന്നെ പുറത്തിറങ്ങിയാൽ തെറ്റിദ്ധാരണ മാറ്റാമെന്ന് റെനീഷയും സെറീനയും പറഞ്ഞിരുന്നു.

Advertisements

‘അൽ ദുബായ് ചോക്ലേറ്റ് ഇവിടെ എന്റെ അരികിലുണ്ട്.100 ദിവസത്തെ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഒരു കൂടിക്കാഴ്ച’- എന്നാണ് സെറീനയ്ക്ക് ഒപ്പമുള്ള വീഡിയോ പങ്കുവച്ച് റെനീഷ സോഷ്യൽമീഡിയയിൽ കുറിച്ചത്.

ALSO READ- മറ്റ് നടിമാർക്ക് സരിതയോട് ദേഷ്യമായി; ആദ്യ നാളുകളിൽ ആരും അവരെ ഗൗനിച്ചില്ല; വെളിപ്പെടുത്തലുമായി ചെയ്യാറു ബാലു

സെറീനയെ കാണാൻ പോകുന്നതും സെറീനയെ കണ്ട ശേഷം പരസ്പരം കെട്ടിപിടിച്ച് സ്‌നേഹം കൈമാറുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്.

നേരത്തെ, ഷോയ്ക്കിടയിൽ റെനീഷയുടെ അമ്മയും സഹോദരൻ അനീഷും ബിബി വീട്ടിലേക്ക് എത്തിയപ്പോൾ റെനീഷയ്ക്ക് ചില ഉപദേശങ്ങളും നൽകിയ കൂട്ടത്തിലാണ് ദുബായ് ചോക്ലേറ്റ് ചർച്ചയായത്. ‘കൊച്ചിയിൽ നിന്ന് ഫ്ലൈറ്റ് കയറി ഒറ്റയ്ക്കല്ലേ നീ വന്നത്. എന്തിനാണ് നീ വന്നത്, 100 ദിവസം നിൽക്കാനല്ലേ, അങ്ങനെ 100 ദിവസം നിന്നാലെ കപ്പ് കിട്ടൂ. ഇവിടെയുള്ള എല്ലാവരും ഒരേ ഉദ്ദേശ്യത്തിലാണ് വന്നത്, അല്ലേ?. ലക്ഷ്യം ഒന്നാണ്. ഇത് ഒരു കുടുംബമാണ്, ഒറിജിനൽസായിട്ടാണ് വന്നത്, ശത്രുതയുണ്ടാകാം, സൗഹൃദമുണ്ടാകാം, എന്നാൽ ലക്ഷ്യം കപ്പ് ആണ്, അതിനാണ് പ്രധാന്യം കൊടുക്കേണ്ടത്’

ALSO READ-എന്തായാലും അവസാനിപ്പിക്കുമ്പോൾ വേദനിക്കും; ആ വാക്കിനോട് തന്നെ പേടിയായിരുന്നു; ഭർത്താവുമായി വേർപിരിഞ്ഞതിനെ കുറിച്ച് അഞ്ജു ജോസഫ്

കൂടാതെ, അനീഷ് ‘ദുബായിൽ നിന്ന് ചോക്ലേറ്റുകൾ ഒരുപാട് ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. ദുബായ്യിൽ നിന്നായതുകൊണ്ട് ഒരുപാട് കഴിക്കേണ്ട. അത് അത്ര നല്ലതല്ലെന്നും’ റെനീഷയോട് പറഞ്ഞിരുന്നു. ഇക്കാര്യം മനസിലാകാതിരുന്ന റെനീഷ എന്താ എന്ന് ചോദിച്ചപ്പോൾ ഡയബറ്റീസാകും എന്ന് തമാശയായി അനീഷ് പറയുന്നുണ്ടായിരുന്നു.

‘അത് നല്ല ചോക്ലേറ്റാണ് എന്ന് വിചാരിച്ച് ഒരുപാട് കഴിക്കേണ്ട, ദുബായ്യിൽ നിന്ന് വന്ന മിഠായിയുടെ കാര്യം സമാധാനത്തോടെ ആലോചിക്കൂ, അധികമായാൽ അമൃതും വിഷം എന്നൊക്കെയാണ് അനീഷ് പറഞ്ഞത്. പരാമർശം വലിയ വിവാദമായതോടെ ഇതിൽ വിശദീകരണവുമായി റെനീഷയുടെ സഹോദരൻ രംഗത്തെത്തിയിരുന്നു. ‘പോയത് വൺ ഡേ ആണെങ്കിലും ദുബായ് ചോക്ലേറ്റ് മാജിക് ഹിറ്റായി. പക്ഷേ എയറിൽ പോയത് ഞാനായിരുന്നു. ഇത്രത്തോളം വലിയ ഹിന്റ് വേണ്ടായിരുന്നു.’

‘സെറീനയോടുള്ള കൂട്ടുകെട്ടിനെ പറ്റിയല്ല ഞാൻ പറഞ്ഞത്. അതല്ല ഞാൻ ഉദ്ദേശിച്ചത്. ഫസ്റ്റ് രണ്ട് ആഴ്ചയിൽ വളരെ നല്ല പെർഫോമൻസ് ആയിരുന്നു റെനീഷയുടേത്. പക്ഷേ പിന്നീട് ആ ഗ്രാഫ് താഴോട്ട് വന്നു. അതിന് കാരണം ഫ്രണ്ട്ഷിപ്പിന്റെ സർക്കിളിൽ വന്നത് കൊണ്ടാണ്. ഞാൻ അവിടെ ഫ്രണ്ട്ഷിപ്പ് സർക്കിളിൽ പെടണ്ട എന്നാണ് ഉദ്ദേശിച്ചത്. ഒരുപാട് പേരുടെ മനസിൽ ഇക്കാര്യം ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ടാണ് ദുബായ് ചോക്ലേറ്റിന് ഇത്രയും ഹൈപ്പ് കിട്ടിയത്’- എന്നാണ് അനീഷ് പറഞ്ഞിരുന്നത്.

നെറികേട് കാണിച്ച് കുഞ്ചാക്കോ ബോബൻ, രണ്ടരക്കോടി രൂപ വാങ്ങിയിട്ട് ചെയ്തത് ഇങ്ങനെ, ചാക്കോച്ചന് എതിരെ തുറന്നടിച്ച് പദ്മിനി നിർമ്മാതാവ്:

Advertisement