മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ബറോസ്. ചിത്രം റിലീസ് ചെയ്യാൻ വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മോഹൻലാൽ തന്നെയാണ് ചിത്രത്തിൽ ബറോസായി എത്തുന്നത്. സിനിമയുടെ പുറത്തുവന്ന പോസ്റ്ററും മറ്റും ശ്രദ്ധിക്കപ്പെട്ടു.
ചിത്രത്തിൻറെ ഒരു പ്രധാന അപ്‌ഡേറ്റ് ഇന്ന് വൈകിട്ട് എത്തുമെന്ന് മോഹൻലാൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ അത് പ്രഖ്യാപിച്ചിരിക്കുകയാണ് മോഹൻലാൽ. ചിത്രത്തിൻറെ റിലീസ് തീയതി തന്നെയാണ് പുറത്തുവന്നിരിക്കുന്നത്.
2024 മാർച്ച് 28ന് ചിത്രം തിയറ്ററുകളിൽ എത്തും എന്ന റിപ്പോർട്ട് ആണ് ഇന്ന് പുറത്തുവന്നത്. ഒരു 3 ഡി പോസ്റ്റർ സഹിതമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. നേര്, മലൈക്കോട്ടൈ വാലിബൻ എന്നീ ചിത്രങ്ങൾക്ക് ശേഷം എത്തുന്ന മോഹൻലാൽ റിലീസ് ആയിരിക്കും ബറോസ്.
അതേസമയം ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കുന്നത്.
https://youtu.be/iVSDStRw26A