ഉള്ളിൽ ഞാനെന്ന ഭാവം തോന്നുമ്പോൾ, അത് ആലോചിക്കണം രേഖ രതീഷിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ ; ഇത് അവർക്കുള്ള മറുപടിയോണോ? ചർച്ചയായി സോഷ്യൽമീഡിയ

449

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം താരങ്ങളായ മൃദുല വിജയും യുവ കൃഷ്ണയും വിവാഹിതരായത് അടുത്തിടെയായിരുന്നു. രേഖ രതീഷായിരുന്നു ഇരുവരേയും ഒരുമിപ്പിക്കാൻ കാരണക്കാരിയായത്. രേഖയുടെ പിറന്നാളാഘോഷത്തിനിടയിലായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. മൃദുലയെ വിവാഹം ചെയ്തൂടേയെന്ന് ചോദിച്ചപ്പോഴായിരുന്നു യുവ അതേക്കുറിച്ച് മൃദുലയുമായി സംസാരിച്ചത്. ഇരുവീട്ടുകാരും ചേർന്നാലോചിച്ചായിരുന്നു വിവാഹം തീരുമാനിച്ചത്. കാത്തിരിപ്പിനൊടുവിലായി ഇരുവരും ഒന്നിച്ചപ്പോൾ എല്ലാവരും തിരക്കിയത് രേഖ രതീഷിനെയായിരുന്നു. വിവാഹത്തിൽ രേഖ പങ്കെടുത്തിരുന്നില്ല. രേഖ പങ്കുവെച്ച പുതിയ പോസ്റ്റ് മൃദ്വയ്ക്കുള്ള മറുപടിയാണോയെന്ന് ചോദിച്ചെത്തിയിരിക്കുകയാണ് ആരാധകർ.

Advertisements

മൃദുലയുടേയും യുവയുടേയും അമ്മയായി അഭിനയിച്ചിട്ടുണ്ട് രേഖ രതീഷ്. തന്റെ ഓൺസ്‌ക്രീൻ മകനേയും മകളേയും ജീവിതത്തിൽ ഒന്നിപ്പിക്കുകയായിരുന്നു രേഖ. നിങ്ങൾക്ക് വിവാഹിതരായിക്കൂടേ എന്ന രേഖയുടെ ചോദ്യമാണ് മൃദുലയുടേയും യുവയുടേയും വിവാഹത്തിൽ കലാശിച്ചത്. വിവാഹത്തിന് കാരണക്കാരിയായ രേഖ മൃദ്വ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. രേഖയുടെ അസാന്നിധ്യത്തെക്കുറിച്ച് ചോദിച്ച് ആരാധകരെത്തിയിരുന്നു.

മൃദ്വ വിവാഹത്തിൽ പങ്കെടുക്കാതിരുന്ന രേഖയോട് അതേക്കുറിച്ച് ആരാധകർ ചോദിച്ചിരുന്നു. വിവാഹത്തെക്കുറിച്ച് തന്നെ അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു രേഖ പറഞ്ഞത്. താൻ അത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്ന ആളല്ലെന്ന് ഇരുവർക്കും അറിയാവുന്നതിനാലാവും അവർ അറിയിക്കാതിരുന്നത് എന്നും താരം പറഞ്ഞിരുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു രേഖ ഇതേക്കുറിച്ച് പറഞ്ഞത്. സോഷ്യൽ മീഡിയയിലൂടെ ഈ മറുപടി വൈറലായി മാറിയിരുന്നു.

നിങ്ങളെ ഒന്നിപ്പിക്കാൻ കാരണക്കാരിയായ, മക്കളെപ്പോലെ കാണുന്ന രേഖ ചേച്ചിയെ അവഗണിച്ചത് ശരിയായില്ലെന്ന് പറഞ്ഞായിരുന്നു ചിലർ മൃദ്വയെ വിമർശിച്ചത്. ഫോണിൽക്കൂടിയെങ്കിലും വിളിച്ച് രേഖയോട് വിവാഹത്തെക്കുറിച്ച് പറയാമായിരുന്നു. നിങ്ങളുടെ വിവാഹത്തിന് കുറേ ആർടിസ്റ്റുകൾ വന്നല്ലോയെന്ന തരത്തിലുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. വിമർശനങ്ങളെ അവഗണിച്ച് മുന്നോട്ട് പോവാനാണ് തങ്ങളുടെ തീരുമാനം എന്ന്  മൃദുലയും യുവയും എത്തി അറിയിച്ചിരുന്നു.

ഉള്ളിൽ ഞാനെന്ന ഭാവം തോന്നുമ്പോൾ, ആലോചിക്കുക ഈ ലോകത്ത് ഒന്നും അനശ്വരമല്ലെന്നുള്ള പോസ്റ്റുമായാണ് കഴിഞ്ഞ ദിവസം രേഖ രതീഷ് എത്തിയത്. യുവത്വം നിറഞ്ഞതും വാർധക്യ അവസ്ഥയിലുള്ളതുമായ 2 കൈകളുടെ ചിത്രത്തിനൊപ്പമായാണ് രേഖ ഈ വരികളും കുറിച്ചത്. മൃദ്വ വയ്ക്കുള്ള മറുപടിയാണോ ഇതെന്ന തരത്തിലുള്ള ചോദ്യങ്ങളുമായെത്തിയിരിക്കുകയാണ് ഇപ്പോൾ സോഷ്യൽമീഡിയ.

Advertisement