സീരിയലുകളില്‍ അവസരം കിട്ടാന്‍ കിടക്ക പങ്കിടല്‍; തുറന്ന് പറഞ്ഞ് ‘പരസ്പരം’ പത്മാവതി രേഖ രതീഷ്

244

മലയാളത്തിലെ ജനപ്രിയ പരമ്പരകളിലൊന്നാണ് പരസ്പരം. പരസ്പരത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് രേഖ രതീഷ്. സീരിയലുകളില്‍ കാസ്റ്റിംഗ് കൗച്ചിംഗ് ഉണ്ടോ എന്നതിനെ കുറിച്ചും നടി തുറന്ന് സംസാരിച്ചിരിക്കുകയാണ്.ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരസ്പരം എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രേഖ രതീഷ്. സീരിയലില്‍ പത്മാവതിയമ്മ എന്ന അമ്മായിയമ്മയുടെ വേഷത്തിലാണ് രേഖ അഭിനയിക്കുന്നത്. പരമ്പര തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും സജീവമായി തന്നെ തുടരുകയാണ്.

മലയാളത്തില്‍ നിലവിലുള്ള സീരിയലുകളില്‍ കിടിലന്‍ അമ്മായി അമ്മമാരില്‍ ഒരാളാണ് രേഖയുടെ പത്മാവതി. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ രേഖ സീരിയലുകളില്‍ അഭിനയിക്കാനെത്തുന്നവരെയ കുറിച്ചും കാസ്റ്റിംഗ് കൗച്ച് ഉണ്ടോ എന്നതിനെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ്. തന്റെ ഇതുവരെയുള്ള അനുഭവം കണക്കിലെടുക്കുകയാണെങ്കില്‍ പുതിയതായി സീരിയലിലേക്ക് എത്തുന്ന ഒരാള്‍ക്ക് കാര്യമായ വിഷമഘട്ടങ്ങളൊന്നും ഉണ്ടാവാറില്ല.

Advertisements

നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ അവിടെ തിരഞ്ഞെടുക്കപ്പെടുക തന്നെ ചെയ്യും. എന്നാല്‍ പുതിയ മുഖങ്ങള്‍ വരുന്നത് കാണുമ്പോള്‍ ആശ്ചര്യപ്പെടാറുണ്ടെങ്കിലും ചിലപ്പോള്‍ തനിക്ക് ചെറിയ പേടി തോന്നാറുണ്ടെന്നും നടി പറയുന്നു. കാരണം ഒരു പക്ഷെ അത് തന്റെ ജോലി തന്നെ നഷ്ടപ്പെടുത്തും. എന്നാല്‍ പ്രേക്ഷകര്‍ എപ്പോഴും കാണാന്‍ ആഗ്രഹിക്കുന്നത് പുതിയ മുഖങ്ങളെ ആയിരിക്കുമെന്നും അവര്‍ക്ക് അതിവിശാലമായ സാധ്യതകള്‍ തുറന്ന് കിടക്കുന്നുണ്ടെന്നും രേഖ പറയുന്നു.

Advertisement