കഴിഞ്ഞദിവസം നടന്ന ഏകദിന ലോകകപ്പിൽ തോൽവി ഏറ്റുവാങ്ങിയതിന്റെ സങ്കടത്തിലാണ് ടീം ഇന്ത്യയും ആരാധകരും. ഓസ്‌ട്രേലിയ വീണ്ടും ഇന്ത്യയെ ഫൈനലിൽ തോൽപ്പിച്ചതിന്റെ വേദനയിലാണ് ഓരോ ആരാധകരും.
ഇതിനിടെയാണ് ഇന്ത്യ ജയിച്ചാൽ ബീച്ചിലൂടെ ന ഗ് നയായി ഓടുമെന്ന് അറിയിച്ച നടി രേഖ ഭോജിന്റെ കുറിപ്പുമെത്തിയിരിക്കുന്നത്. ‘ഹൃദയം തകർന്നപോലെ, എങ്കിലും എന്റെ ഭാരതം മഹത്തരമാണ്’, എന്നാണ് ലോകപ്പിലെ ഇന്ത്യയുടെ തോൽവിക്കു പിന്നാലെ രേഖ കുറിച്ചത്.
തെലുങ്ക് നടിയാണ് രേഖ ഭോജ്. ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ ന ഗ് ന യായി ഓടുമെന്നു കഴിഞ്ഞ ദിവസമാണ് രേഖ ഭോജ് പ്രഖ്യാപിച്ചത്. ഫെയ്സ്ബുക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രഖ്യാപനമുണ്ടായത്.
ALSO READ- ബഷീര്‍ ബഷി വീണ്ടും കെട്ടിയോ; വിവാഹ വീഡിയോ പങ്കുവെച്ച് താരം , പിന്നാലെ വിമര്‍ശനം
പെട്ടെന്ന് തന്നെ ആ വാക്കുകൾ വൈറലായി. നടിയുടെത് ശ്രദ്ധ പിടിച്ചുപറ്റാനുളള നടിയുടെ ശ്രമമാണിതെന്നായിരുന്നു ചിലരുടെ ആരോപണം. നിരവധിപേർ രേഖയെ ട്രോളിയും വിമർശിച്ചും രംഗത്തെത്തിയിരുന്നു.
പിന്നാലെ, വിമർശനം കടുത്തതോടെ വിശദീകരണവുമായി നടി രേഖ വീണ്ടും രംഗത്തെത്തി. ഇന്ത്യൻ ടീമിനോടുളള സ്നേഹവും ആരാധനയും പ്രകടിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നായിരുന്നു രേഖയുടെവാക്കുകൾ.
എന്നാൽ ഞായറാഴ്ചയിലെഫൈനലിൽ ആറു വിക്കറ്റിന് ഇന്ത്യ ഓസ്‌ട്രേലിയയോട് തോൽക്കുകയായിരുന്നു. ഇതോടെയാണ് ഹൃദയം തകർന്ന പോലെയെന്ന് പ്രതികരിച്ച് രേഖ രംഗത്ത് വന്നത്.