മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ താരവും ഇന്ത്യന്‍ സിനിമയുടെ നടന വിസ്മയവുമായ മോഹന്‍ലാല്‍ നായകനായി എത്തിയ പുതിയ ചിത്രമാണ് ലുസിഫര്‍.
റിലീസ് ചെയ്ത് 5 ദിവസമാകുമ്പോഴും ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ എല്ലാം നിലംപരിശാക്കി കൊണ്ടു മുന്നേറുകയാണ് ഈ മാസ്സ് ചിത്രം.
ലുസിഫര്‍ ഓരോ ദിവസവും കേരളത്തിലും വിദേശത്തും പുതിയ ബോക്സ് ഓഫീസ് ചരിത്രങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയെ തന്നെ ഞെട്ടിക്കുന്ന ഒരു അപൂര്‍വ റെക്കോര്‍ഡ് ആണ് ലുസിഫര്‍ കരസ്ഥമാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ആണ് ഒരു ചിത്രം തുടര്‍ച്ചയായി 100 മണിക്കൂര്‍ ഒരു തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്. ആ ത്രസിപ്പിക്കുന്ന റെക്കോര്‍ഡ് ഇനി മുതല്‍ ലൂസിഫെറിനു സ്വന്തം.
ചങ്ങരംകുളം മാര്‍സ് സിനിമാസില്‍ ആണ് മാര്‍ച്ചു 28 റീലീസ് ഡേ 7 മണി മുതല്‍ തുടര്‍ച്ചയായി 100 മണിക്കൂര്‍ ലുസിഫര്‍ പ്രദര്‍ശിപ്പിച്ചത്.
ഒന്നാം തീയതി ഉച്ചക്ക് ഒരു മണിക്ക് നടന്ന പ്രദര്‍ശനത്തോടെ 70 പ്രദര്‍ശനങ്ങള്‍ ആണ് അവിടെ ഇതു വരെ തുടര്‍ച്ചയായി ബ്രേക്ക് ഇല്ലാതെ നടന്നത്.
രാത്രി ഒരു മണിക്കും, വെളുപ്പിന് മൂന്നു മണിക്കും വരെ അവിടെ ലുസിഫെര്‍ ഷോകള്‍ നടന്നു. അവിടെ നടന്നതില്‍ 95 ശതമാനം ഷോകളും ഹൗസ് ഫുള്‍ ആയിരുന്നു എന്നും തീയേറ്റര്‍ മാനേജ്മെന്റ് തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴി അറിയിച്ചു.
ഈ മഹത്തായ നേട്ടം ആഘോഷിക്കാന്‍ ഇന്ന് വൈകുന്നേരം ആറു മണിക് എല്ലാ പ്രേക്ഷകരെയും തീയേറ്ററിലേക്ക് ക്ഷണിച്ചിരിക്കുകയാണ് തിയേറ്റര്‍ മാനേജ്മെന്റ്.
യുവ സൂപ്പര്‍ താരം പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം മുരളി ഗോപിയാണ് രചിച്ചിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ലൂസിഫറിന്റെ നിര്‍മ്മാണം.