ടോളിവുഡും മറ്റ് ഇന്ത്യന്‍ സിനിമാ ലോകത്തെ മേഖല പോലെ തന്നെ കുടുംബഭരണം നിലനില്‍ക്കുന്നയിടമാണ്. ചില കുടുംബങ്ങള്‍ സമ്പൂര്‍ണ ാധിപത്യം പുലര്‍ത്തുന്ന സിനിമാ ലോകമാണ് തെലുങ്ക് സിനിമാ മേഖല. സ്റ്റാര്‍ കിഡ്സിന്റെ എണ്ണമെടുത്താല്‍ തീരാത്തത്ര പേരാണ് ടോളിവുഡിലുള്ളത്. പലരും കഴിവ് തെളിയിച്ചു തന്നെയാണ് മുന്നോട്ട് പോകുന്നതെന്നതു ആശ്വാസകരമാണ്.
ഇപ്പോഴിതാ തെലുങ്ക് സിനിമാ ലോകത്ത് സ്റ്റാര്‍ കിഡായി വന്ന് ആരാധക ഹൃദയത്തെ കീഴ്പ്പെടുത്തിയ വരുണ്‍ തേജാണ് താരം. താരത്തിന്റെ വിവാഹമാണ് ടോളിവുഡിലെ പുതിയ വിശേഷം. കഴിഞ്ഞ ഒരാഴ്ചയായി വരുണ്‍ തേജിന്റെയും ലാവണ്യ ത്രിപാഠിയുടെയും വിവാഹാഘോഷങ്ങളുടെ വാര്‍ത്ത മാത്രമാണ് തെലുങ്കില്‍ നിന്നും വരുന്നത്.
വരുണിന്റെയും ലാവണ്യയുടെയും വിവാഹം ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആണ്. ഇറ്റലിയിലാണ് വിവാഹം നടക്കുന്നത്. ഇറ്റലിയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അല്ലു അര്ജ്ജുന്, പവന് കല്യാണ്‍, ചിരഞ്ജീവി, നാഗേന്ദ്ര ബാബു, സായി ധരം തേജ്, രാം ചരണ്‍ തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ എത്തിക്കഴിഞ്ഞിരിക്കുകയാണ്.
ഈ വിവാഹത്തെ സംബന്ധിച്ച വാര്‍ത്തകളാകട്ടെ ഒഴുകി എത്തുന്നുമുണ്ട് ഇറ്റലിയില്‍ നിന്നും. ഇതിനിടെയാണ് ഈ താര വിവാഹത്തില്‍ നിന്നും ഒരാള്വിട്ടു നില്ക്കുന്ന വിവരം പുറത്തെത്തിയിരിക്കുന്നത്.
അത് വരുണ്‍ തേജിന്റെ അമ്മാവനായ പവന് കല്യാണിന്റെ മുന്‍ ഭാര്യ രേണു ദേശായി ആണ് വിവാഹത്തിന് പോകാത്ത ആ താരം. വിവാഹത്തിന് ക്ഷണം ലഭിച്ചുവെങ്കിലും താന്‍ പോകുന്നില്ല എന്ന് ഒരു അഭിമുഖത്തില്‍ രേണു ദേശായി വ്യക്തമാക്കിയിരിക്കുകയാണ്.
താന്‍ കാരണം കുടുംബത്തിലുള്ള മറ്റുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവാന്‍ ആഗ്രഹിക്കുന്നില്ല എന്നും അതുകൊണ്ട് വിവാഹത്തില്‍ പങ്കെടുക്കില്ല എന്നാണ് മഹാ മാക്സിന് നല്കിയ അഭിമുഖത്തില്‍ നടിയും മോഡലും കൂടിയായ രേണു ദേശായി പറഞ്ഞിരിക്കുന്നത്.
അതേസമയം, താന്‍ വിവാഹത്തിന് പങ്കെടുത്തില്ലെങ്കിലും തന്റെ അനുഗ്രഹം തീര്‍ച്ചയായും വധൂ വരന്മാര്ക്ക് ഉണ്ടാവുമെന്ന് രേണു ദേശായി പറയുന്നു. ‘എട്ട് വയസ്സ് മുതല്‍ ഞാന്‍ കാണുന്നതാണ് വരുണിനെ. അവന്റെ മാറ്റം എന്നെ അത്ഭുതപ്പെടുത്തുന്നതാണ്. ഇന്നവന് വലിയ കുട്ടിയായി, വിവാഹം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ എനിക്ക് അത് വലിയ സന്തോഷമുള്ള കാര്യമാണ്’-എന്നാണ് രേണു പറഞ്ഞത്.
ബന്ദ്രി എന്ന സിനിമയില്‍ 2000 ല്‍ ഒന്നിച്ച് അഭിനയിച്ചതിന് ശേഷമാണ് പവന് കല്യാണും രേണു ദേശായിയും സുഹൃത്തുക്കളായത്. ഈ ചിത്രംവന്വിജയമായതോടെ ആരാധകരുടെ ഹൃദയത്തിലും താര ജോഡികള്‍ ഒന്നിച്ചു. പിന്നീട് തുടര്‍ന്ന് 2003 ല്‍ ജോണി എന്ന സിനിമയും ഇരുവരും ഒരുമിച്ച് ചെയ്തു. 2009 ല്‍ ആയിരുന്നു താരങ്ങളുടെ പ്രണയവിവാഹം. ഈ ബന്ധത്തില്‍ രണ്ടു മക്കളും ഈ ബന്ധത്തിലുണ്ട്. 2012 ല്‍ രേണുവും പവന് കല്യാണം വിവാഹ ബന്ധം അവസാനിപ്പിച്ചു.