റിയാലിറ്റി ഷോയ്ക്കിടെ തലയ്ക്കു പരുക്കേറ്റ് ശ്രീശാന്ത് ആശുപത്രിയില്‍

9

റിയാലിറ്റി ഷോയ്ക്കിടെ തലയ്ക്കു പരുക്കേറ്റ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ആശുപത്രിയില്‍. ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിനു ശ്രീശാന്തിനെ അവതാരകനായ സല്‍മാന്‍ ഖാന്‍ ശാസിച്ചിരുന്നു.

Advertisements

തുടര്‍ന്ന് കുളിമുറിയില്‍ കയറിയിരുന്ന് കരഞ്ഞ ശ്രീശാന്ത് സ്വന്തം തല കുളിമുറിയുടെ ചുമരില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ആരാധകരും പരിഭ്രാന്തിയിലായി.

തുടര്‍ന്ന് ശ്രീശാന്ത് സുഖമായിരിക്കുന്നു എന്ന് വ്യക്തമാക്കി ഭാര്യ ഭുവനേശ്വരി ട്വീറ്റ് ചെയ്യുകയുണ്ടായി. ”ശ്രീശാന്തിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി എന്നു വായിച്ചപ്പോള്‍ ഭയപ്പെട്ടു.

ടീമുമായി സംസാരിച്ചു. അദ്ദേഹത്തിനു കഠിനമായ വേദന ഉണ്ടായിരുന്നതിനാല്‍ പരിശോധിക്കാനും എക്സ് റേ എടുക്കാനുമായാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഇപ്പോള്‍ തിരിച്ചെത്തി. പേടിക്കാന്‍ ഒന്നുമില്ല. നിങ്ങളുടെ സ്നേഹത്തിനും അന്വേഷണത്തിനും നന്ദി”യെന്ന് ഭുവനേശ്വരി വ്യക്തമാക്കി.

Advertisement