വിവാദത്തിനിടെ ഹൈപ്പ് ഇല്ലാതെ എത്തി, വൻ ഹിറ്റായി ആർഡിഎക്‌സ്; പിള്ളേർ ഓണം അങ്ങ് തൂക്കിയെന്ന് പ്രേക്ഷകർ!

72

സിനിമാ പോസ്റ്റ്‌പ്രോഡക്ഷൻ ഘട്ടത്തിൽ ഒരുപാട് വിവാദങ്ങൾ കേൾക്കുകയും പതിയെ ചിത്രത്തെ തന്നെ എല്ലാവരും മറക്കുകയും ചെയ്ത ഘട്ടത്തിലാണ് ആർഡിഎക്‌സ് എന്ന ചിത്രം റിലീസിനെത്തുന്നത്. വൻഹൈപ്പിലെത്തിയ ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത, നിവിൻ പോളിയുടെ ‘ബോസ് ആൻഡ് കോ’ എന്നീ ചിത്രങ്ങളോട് ഏറ്റുമുട്ടാനായി ആർഡിഎക്‌സ് എത്തുമ്പോൾ പ്രേക്ഷകർക്കും വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല.

എന്നാൽ ഇപ്പോഴിതാ വൻതാരനിര ഇല്ലാതിരുന്നിട്ടും ഓണം റിലീസായി എത്തിയ ചിത്രങ്ങളിൽ മികച്ച്രതികരണം ലഭിച്ച് മുന്നേറുകയാണ് ഈ ചിത്രം. നീരജ് മാധവ്, ഷെയ്ൻ നിഗം, ആന്റണി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തിയ ആർഡിഎക്‌സ് പ്രതീക്ഷയ്ക്കും അപ്പുറമുള്ള ഒരു വൻവിജയം നേടുമെന്നാണ് ഇപ്പോഴത്തെ വെർഡിക്ട്.

Advertisements

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കിയ ഫാമിലി ആക്ഷൻ ചിത്രമായ ആർഡിഎക്‌സ് തിയേറ്ററിൽ മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ഇപ്പോൾ മുന്നേറുന്നത്. സിനിമാ അണിയറ പ്രവർത്തകരും താരങ്ങളും വലിയ ഹൈപ്പൊന്നും കൊടുക്കാതെ വന്ന പടത്തിന് മികച്ച പ്രതികരണം ലഭിക്കുന്നതും സിനിമാപ്രേമികളെ സന്തോഷിപ്പിക്കുകയാണ്.
ALSO READ- സൂപ്പർനായകന്മാരുടെ നായിക; പെട്ടെന്നൊരു ദിവസം സിനിമ ഇല്ലാതായി; എന്തുകൊണ്ടാണെന്ന് അറിയില്ല; സിനിമക്കാരോടാണ് അത് ചോദിക്കേണ്ടതെന്ന് നടി കിരൺ റാത്തോഡ്

ഈ ചിത്രത്തെ ഒരു യഥാർത്ഥ മാസ് സിനിമയാണ് എന്നാണ് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. കാണികളെ ആവേശം കൊള്ളിക്കുന്ന ആക്ഷനും ഇമോഷനും എല്ലാം ചേർന്ന മികച്ചൊരു പാക്കേജാണ് ആർഡിഎക്‌സ് എന്നാണ് ആദ്യ പ്രതികരണങ്ങൾ.

നീരജ് മാധവിന്റേയും ഷെയ്ൻ നിഗത്തിന്റേയും പെപ്പെയുടെ തേരോട്ടമാണ് ചിത്രമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ലെന്നും പ്രേക്ഷകർ പ്രതികരിക്കുന്നു. ബാബു ആന്റണി എന്ന മുൻആക്ഷൻ ഹീറോയുടെ തിരിച്ചുവരവും ആരാധകർക്ക് വിരുന്നാവുകയാണ്. ഒരു പക്കാ മാസ് മസാല സിനിമയാണ്, അടിയെന്ന് പറഞ്ഞാൽ നല്ല പൊടി പാറുന്ന അടിയാണ് ചിത്രത്തിലേതെന്നും ആരാധകർ പറയുന്നു.

ALSO READ- മീനാക്ഷിയും ഞാനും ഒരുമിച്ച് പഠിച്ചതാണ്; മീനാക്ഷിയുടെ ഡാൻസ് കാണാൻ മഞ്ജു ചേച്ചി വരും; ദിലീപ് അങ്കിളും ഇടയ്ക്ക് വരാറുണ്ടായിരുന്നു: കല്യാണി ബി നായർ

യഥാർഥത്തിൽ ആർഡിഎക്‌സ് പോലുള്ള സിനിമകളാണ് മികച്ച പ്രൊമോഷനിലൂടെ പാൻ ഇന്ത്യൻ ലെവലിൽ ഇറക്കേണ്ടിയിരുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. രാജാവിനും മന്ത്രിമാർക്കും ഇനി മാറിയിരുന്ന് യുദ്ധം കാണാം, ബോക്സോഫീസ് ഇനിയാണ് കത്താൻ പോവുന്നത്. ഈ ഓണക്കപ്പ് പയ്യന്മാർ തൂക്കിയെന്നാണ് സിനിമാഗ്രൂപ്പുകളിലെ അഭിപ്രായപ്രകടനം.

സ്റ്റാർഡത്തേക്കാളും പണത്തിന്റെ കണക്കുകളേക്കാളും സിനിമയെ പിടിച്ച് നിർത്തുന്ന ഒരു ഫാക്ടർ ഉണ്ട്. അത് കണ്ടന്റാണ്. എത്ര വലിയ താരത്തിന്റെ പടമാണെങ്കിലും കണ്ടന്റ് മോശമാണെങ്കിൽ സിനിമ വീഴുമെന്നും ഇവിടെയാണ് ആർഡിഎക്സ് വ്യത്യസ്തമാകുന്നതെന്നും സിനിമ കണ്ടിറങ്ങിയവർ പ്രതികരിക്കുന്നു.

ഷെയ്ൻ നിഗത്തിന്റെ നല്ല സ്റ്റൈലൻ ഇടി കാണണമെങ്കിൽ, ഒന്നര ടൺ വെയ്റ്റ് ഉള്ള ആന്റണിയുടെ അടി കാണണമെങ്കിൽ, നീരജിന്റെ കിടിലൻ മാർഷ്യൽ ആർട്സ് സ്റ്റെപ്പുകൾ ഉള്ള അടി കാണണമെങ്കിൽ, ഒരു തലമുറയെ ഒന്നാകെ ആക്ഷൻ സിനിമകളുടെ ആരാധകർ ആക്കിയ ബാബു ആന്റണിയുടെ അടി കാണണമെങ്കിൽ ആർഡിഎക്സിന് കയറാമെന്നാണ് പ്രേക്ഷക പ്രതികരണം.

നഹാസ് ഹിദായത്ത് കഥയും സംവിധാനവും ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ്. കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇതിനിടെ ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയിരുന്നു.

എഡിറ്റർ ചമൻ ചാക്കോ, ഛായാഗ്രഹണം അലക്‌സ് ജെ. പുളിക്കൽ, സംഗീതസംവിധാനം സാം സി.എസ്., വരികൾ മനു മഞ്ജിത്ത്.

Advertisement