ജീവിതത്തില്‍ മൂന്ന് സ്ത്രീകള്‍ നല്ലതായി കിട്ടിയാല്‍ അവനാണ് ഏറ്റവും വലിയ ഭാഗ്യവാന്‍, ഞാന്‍ ജയിലില്‍ ഉള്ളപ്പോള്‍ അവള്‍ക്ക് എന്നെ മിസ്സ് ചെയ്തു; ഭാര്യയെ കുറിച്ച് രവി

395

ഹരിചന്ദനം എന്ന മലയാള പരമ്പരയിലൂടെയാണ് മഹാലക്ഷ്മി എന്ന താരത്തെ പ്രേക്ഷകര്‍ പരിചയപ്പെട്ടത്. വില്ലത്തിയായി എത്തിയ മഹാലക്ഷ്മി , തന്റെ റോള്‍ ഗംഭീരമായി അവതരിപ്പിച്ചു. തമിഴ് സിനിമ നിര്‍മാതാവ് രവീന്ദ്രന്‍ ചന്ദ്രശേഖരിനെയാണ് മഹാലക്ഷ്മി വിവാഹം കഴിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞത് മുതല്‍ വിവാദമാണ് , ഇപ്പോഴും അത് തുടരുന്നു. രവിയുടെ പണം കണ്ടാണ് മഹാലക്ഷ്മി കല്യാണത്തിന് തയ്യാറായത് എന്ന് പറഞ്ഞു കൊണ്ടാണ് പലരും രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴും അങ്ങനെ പറയുന്നവര്‍ കണ്ണാടി നോക്കി തുപ്പുന്നതാണ് നല്ലത് എന്ന് രവി പറയുന്നു.

Advertisements

മാത്രമല്ല തന്റെ ജീവിതത്തിലെ മഹാലക്ഷ്മിയാണ് അവള്‍, അവളെ എന്നില്‍ നിന്ന് പിരിക്കാന്‍ ഇനി ഒരുത്തനും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരുമാസം മുന്‍പാണ് രവീന്ദ്രന്‍ ചന്ദ്രശേഖറിനെ തട്ടിപ്പ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഈ സമയത്ത് ഇവരെ കുറിച്ചുള്ള നിരവധി വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തി. മഹാലക്ഷ്മിയുടെ ഭര്‍ത്താവ് അറസ്റ്റില്‍ എന്ന തരത്തിലായിരുന്നു വാര്‍ത്ത വന്നത്.

ഒരുപാട് പേര്‍ മഹാലക്ഷ്മിയെ കുറ്റപ്പെടുത്തുകയും ചെയ്തു , എന്തിന് ഇരുവരും പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്ത പോലും വന്നു. പണം കണ്ടാണ് മഹാലക്ഷ്മി എന്നെ വിവാഹം കഴിച്ചത് എന്ന് പറയുന്നവര്‍ ഉണ്ട് , എന്നാല്‍ ഞാന്‍ ജയിലില്‍ പോയ സമയത്ത് ഓരോ ദിവസവും എന്നെ എത്രത്തോളം മിസ്സ് ചെയ്യുന്നു, നീ ഇല്ലാതെ എങ്ങനെ ഞാന്‍ ജീവിക്കും എന്ന രീതിയിലായിരുന്നു മഹാലക്ഷ്മി സംസാരിച്ചത് രവി പറഞ്ഞു.

എന്തു വന്നാലും നമ്മള്‍ ജീവിക്കും പുറത്ത് ആളുകള്‍ പറയുന്നത് പറഞ്ഞോട്ടെ എന്നൊക്കെ പറഞ്ഞു ധൈര്യം തന്നു. ജയിലില്‍ നിന്ന് വന്നപ്പോള്‍ എന്റെ ശരീരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ഒക്കെയായിരുന്നു അവള്‍ക്ക് ആവലാതി എന്നും രവീന്ദ്രന്‍ പറഞ്ഞു.

also read
‘ഇതുപോലെ ഒരു അമ്മ ലോകത്ത് വേറെയുണ്ടാകില്ല’ എന്ന് കനക; അച്ഛന്‍ തട്ടിക്കൊണ്ടു പോകുമെന്ന് ഭയന്ന് സ്‌കൂളില്‍ അയക്കാത്തത് പറഞ്ഞ് താരം
ജീവിതത്തില്‍ മൂന്ന് സ്ത്രീകള്‍ നല്ലതായി കിട്ടിയാല്‍ അവനാണ് ഏറ്റവും വലിയ ഭാഗ്യവാന്‍. ഒന്ന് അമ്മ, മറ്റൊന്ന് ഭാര്യ, മൂന്നാമതായി മകള്‍. ദൈവം സഹായിച്ച് എന്റെ അമ്മയും ഭാര്യയും ദൈവത്തിന് തുല്യമാണ്. മകള്‍ ആയിട്ടില്ല. മഹാലക്ഷ്മിയെ വിടൂ, അവളുടെ അമ്മയും അച്ഛനും എനിക്ക് തന്ന പിന്തുണ അത്രയും വലുതാണ് അദ്ദേഹം പറഞ്ഞു .

 

Advertisement