ഭ്രാന്തമായി സ്‌നേഹിക്കുന്നു, മഹാലക്ഷ്മിക്കൊപ്പം റൊമാന്‌റിക്കായി രവീന്ദര്‍, വൈറലായി ചിത്രങ്ങള്‍, മനോഹരമെന്ന് ആരാധകരും

193

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ഒന്നായിരുന്നു തമിഴ് സിനിമാ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും സിനിമാ സിരിയല്‍ നടി മഹാലക്ഷ്മിയും തമ്മിലുള്ള വിവാഹം.രവീന്ദറിന്റെ പ്രായവും വണ്ണവും ആയിരുന്നു പരിഹാസങ്ങള്‍ക്ക് കാരണമായി മാറിയത്.

Advertisements

മഹാലക്ഷ്മിക്ക് 32 വസസ്സും രവീന്ദറിനാവട്ടെ 52 വയസുമായിരുന്നു പ്രായം. ഇരുവരും തമ്മില്‍ 20 വയസ്സിന്റെ പ്രായ വ്യത്യാസവും ഉണ്ട്. അതൊടൊപ്പം ഇരുവരുടെയും ആദ്യ വിവാഹം വേര്‍പിരിഞ്ഞതും പലരും ചൂണ്ടിക്കാട്ടി. രവീന്ദറിന്റെ പണം കണ്ടിട്ടാണ് മഹാലക്ഷ്മി വിവാഹത്തിന് തയ്യാറായതെന്ന് വരെ അധിക്ഷേപ കമന്റുകള്‍ വന്നു.

Also Read: ഓളാ തട്ടമിട്ട് കഴിഞ്ഞ ന്റെ സാറെ, ഹിജാബ് അണിഞ്ഞ് അതീവ സുന്ദരിയായി ആരാധകരെ ഞെട്ടിച്ച് ദില്‍ഷ, ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

എന്നാല്‍ ഇത്തരം പരിഹാസങ്ങളെ വളരെ ലാഘവത്തോടെ രണ്ട് പേരും തള്ളിക്കളഞ്ഞിരുന്നു. വിവാഹശേഷം ഒന്നിച്ചുള്ള ഒത്തിരി ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചിട്ടുണ്ട്. തങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയെന്നോണമായിരുന്നു ഇരവരും പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും.

ഇപ്പോഴിതാ രവീന്ദര്‍ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മഹാലക്ഷ്മിക്കൊപ്പം വളരെ റൊമാന്റിക് ആയി നില്‍ക്കുന്ന രവീന്ദറിന്റെ ചിത്രമാണിത്. പ്രണയപുഷ്പമായ പനിനീര്‍പൂക്കള്‍ കൊണ്ട് ലൗ എന്ന സിംപല്‍ തീര്‍ത്ത ബൊക്കയ്ക്ക് മുന്നില്‍ നില്‍ക്കുകയാണ് ഇരുവരും.

Also Read: നോക്കിയിരുന്ന് കൊതിവിട്ട്, എന്റെ വയറും കേടാക്കുമോ എന്ന് അജു വര്‍ഗീസിനോട് നിവിന്‍ പോളി, രസകരമായ വീഡിയോ വൈറല്‍

വെള്ള കുര്‍ത്തയാണ് രവീന്ദര്‍ ധരിച്ചത്. ചുവന്ന നിറത്തിലുള്ള ലഹങ്കയില്‍ അതി സുന്ദരിയായാണ് മഹാലക്ഷ്മി പ്രത്യക്ഷപ്പെട്ടത്. രവീന്ദറിന്റെ കൈയ്യില്‍ തന്റെ കൈ കോര്‍ത്തിട്ട് പിടിച്ച് നില്ക്കുകയാണ് മഹാലക്ഷ്മി. ‘we are not made for each other, we are mad of each other’ എന്ന ക്യാപ്ഷനോടുകൂടിയാണ് രവീന്ദര്‍ ചിത്രം പങ്കുവെച്ചത്.

ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് ചി്ത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തത്. മനോഹരമായ ചിത്രങ്ങള്‍ എന്ന് പലരും കമന്റ് ചെയ്തപ്പോള്‍ ചിത്രത്തിന് നെഗറ്റീവ് കമന്റുകളുമായി എത്തിയവരും നിരവധിയാണ്.

Advertisement