ഇന്ത്യന്‍ ടീം പരിശീലകന്‍ രവിശാസ്ത്രിക്ക് ബോളിവുഡ് നടിയോട് കടുത്ത പ്രണയം; ഇരുവരും ഡേറ്റിംഗ് തുടങ്ങിയിട്ട് രണ്ടു വര്‍ഷം

38

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റും ബോളിവുഡും തമ്മില്‍ ഇഴപിരിയാത്ത ബന്ധമാണുള്ളത്. ദീര്‍ഘ നാളത്തെ പ്രണയത്തിന് ശേഷം ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും വിവാഹിതരായതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

Advertisements

മുന്‍താരം സഹീര്‍ ഖാന്റെ ഭാര്യ സാഗരിക ഘാട്‌ഗെ, ഹര്‍ഭജന്‍ സിങ്ങിന്റെ ഭാര്യ ഗീതാ ബസ്ര, യുവരാജ് സിങ്ങിന്റെ ഭാര്യ ഹേസല്‍ കീച്ച് എന്നിവരും ബോളിവുഡില്‍ നിന്നു തന്നെയുള്ളവരാണ്. ഇതുകൂടാതെ ഒട്ടേറെ താരങ്ങളുടെ കാമുകിമാരായും ബോളിവുഡ് നടിമാരുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കാറുണ്ട്.

എന്നാല്‍ ഇപ്പോള്‍ കളിക്കാരെ കടത്തിവെട്ടിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവിശാസ്ത്രി രംഗത്തെത്തിയിരിക്കുന്നത്. ശാസ്ത്രിയും ബോളിവുഡ് നടിയുമായുള്ള പ്രണയം പുറത്തു വന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.ബോളിവുഡ് നടി നിമ്രത് കൗറുമായി ശാസ്ത്രി കാലങ്ങളായി ഡേറ്റിംഗിലാണെന്നാണ് ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നത്.

ലഞ്ച് ബോക്സ് എന്ന ചിത്രത്തിലൂടെയാണ് നിമ്രത് ശ്രദ്ധേയയാകുന്നത്. രണ്ടുവര്‍ഷമായി ഇവരുടെ പ്രണയം ആരംഭിച്ചിട്ടെന്നാണ് ഗോസിപ്പ്. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ഇരുവരും പലപ്പോഴായി കൂടിക്കാഴ്ച നടത്താറുമുണ്ടെന്നും വിവരമുണ്ട്.

ജര്‍മന്‍ കാര്‍ കമ്പനിയുടെ മോഡലായി രണ്ടുപേരും 2015 മുതല്‍ പ്രത്യക്ഷപ്പെടുന്നു. ഇംഗ്ലണ്ടുമായുള്ള ക്രിക്കറ്റ് പരമ്പരയ്ക്കായി രവി ശാസ്ത്രി ഇംഗ്ലണ്ടിലാണ് ഇപ്പോഴുള്ളത്.

നിമ്രത് ആകട്ടെ പ്രമുഖരായ ഒരു വെബ്‌സൈറ്റിനുവേണ്ടിയുള്ള ഷൂട്ടിംഗിലും. ഇരുവരും ഡേറ്റിംഗ് നടത്തിയെന്നും നിമ്രതിന്റെ ട്വീറ്റ് ചൂണ്ടികാട്ടി പലരും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇംഗ്ലണ്ടില്‍ ടീം തോറ്റമ്പിയെങ്കിലും ശാസ്ത്രി ഹാപ്പിയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

Advertisement