ഇന്ത്യൻ സിനിമയിലെ മുഖശ്രീയായിരുന്നു ശ്രീദേവി. ഒരു കാലഘട്ടത്തിൽ നടന്മാരേക്കാൾ ഉയർന്ന പ്രതിഫലം വാങ്ങി ബോളിവുഡിൽ നിറഞ്ഞുനിന്ന നടി പിന്നീട് വിവാദമായ ബോണി കപൂറുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് മാറി നില്ക്കുകയും, പിന്നീട് വർഷങ്ങൾക്കിപ്പുറം സിനിമയിലേക്ക് തിരിച്ച് വരവ് നടത്തുകയും ചെയ്തിരുന്നു. എന്നിരുന്നാൽ കൂടി വളരെ അപ്രതീക്ഷിതമായാണ് താരം ഈ ലോകത്തോട് തന്നെ വിട പറഞ്ഞത്. ശ്രീദേവിയെ പിന്തുടർന്ന് മരണം വരെയും ഗോസിപ്പുകൾ ഉണ്ടായിരുന്നു എന്ന് സാരം.
ഇപ്പോഴിതാ ശ്രീദേവിയെ കുറിച്ചും, ബോണി കപൂറിന്റെ മുൻ ഭാര്യയാ മോണ കപൂറിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് നടിയായ രവീണ ടണ്ടൻ. മോണ കപൂറിന്റെ അടുത്ത സുഹത്തായിരുന്നു രവീണ. ലഡ്ല എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെ ശ്രീദേവിയുമായും രവീണ സൗഹൃദത്തിലായി. ശ്രീദേവി തന്നോട് രഹസ്യങ്ങളൊക്കെ പങ്കുവെക്കുമായിരുന്നു എന്നാണ് രവീണ ടണ്ടൻ പറഞ്ഞത്.
Also Read
പൊന്നിയിൻ സെൽവനിലെ അഭിനയം: കാർത്തി ഭാര്യയുമായി നിരന്തരം വഴക്കിലാണെന്ന് ബയിൽവാൻ രംഗനാഥൻ
താരത്തിന്റെ വാക്കുകൾ ഇങ്ങനെ; രണ്ട് പേരെയും തനിക്ക് മനസ്സിലാക്കാൻ പറ്റി. മോണ കപൂറിന്റെ പ്രശ്നങ്ങൾ എനിക്ക് മനസ്സിലാക്കാമായിരുന്നു. അത് പോലെ തന്നെ ശ്രീദേവിയുടേയും. രണ്ട് പേർക്കും വേണ്ടി ഞാനുണ്ടായിരുന്നു. ആളുകൾ ജീവിതത്തിൽ പല സാഹചര്യത്തിലൂടെ കടന്ന് പോവും. ഒരാളെ പറ്റി മറ്റൊരാളോട് കുറ്റം പറയാതെ രണ്ട് പേർക്കൊപ്പവും സുഹൃത്തെന്ന രീതിയിൽ നിൽക്കാൻ സാധിക്കും.
ബോണി കപൂറിന് ആദ്യ ഭാര്യ മോണ കപൂറിലുണ്ടായ മകനാണ് ബോളിവുഡ് നടൻ അർജുൻ കപൂർ. അൻഷുള കപൂർ എന്ന മകളും ഇരുവർക്കും ജനിച്ചു. വിവാഹ ജീവിതം 13 വർഷം പിന്നിട്ടിരിക്കെയാണ് ബോണി കപൂർ നടി ശ്രീവിദ്യയുമായി അടുക്കുന്നത്. ഇതറിഞ്ഞ മോണ കപൂർ തകർന്ന് പോയി. എന്നാൽ ബോണി കപൂറുമായുള്ള ബന്ധം തുടരേണ്ടെന്ന് മോണ കപൂർ തീരുമാനിച്ചു. ബഹുമാനമാണ് ഏറ്റവും വലുത്. സ്നേഹം അതിനൊപ്പം വരുന്നതാണെന്നാണ് ഈ തീരുമാനത്തെക്കുറിച്ച് മോണ കപൂർ മുമ്പൊരിക്കൽ പറഞ്ഞത്.
കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മോണ കപൂർ മരിക്കുന്നത്. മക്കളായ അർജുനെയും അൻഷുളയെയും ഇതേറെ ബാധിച്ചു. കുടുംബത്തിലെ പ്രശ്നങ്ങളും അമ്മയുടെ മരണവും അർജുനെ മാനസികമായി ബാധിച്ചിരുന്നു. പിതാവ് ബോണി കപൂറുമായി അകൽച്ചയിലുമായിരുന്നു അർജുൻ. പിന്നീട് ശ്രീദേവിയുടെ മരണഷശേഷം ഇരുവരും രമ്യതയിലെത്തി.