നായകൻ സിപ് ഊരുമ്പോൾ സ്ട്രാപ്പ് കാണും; ആ സീനിന്റെ പേരിൽ സിനിമ ഉപേക്ഷിച്ചു, സ്വിമ്മിങ് സ്യൂട്ടിന്റെ പേരിലാണ് സൂപ്പർഹിറ്റ് സിനിമ പേക്ഷിച്ചതെന്നും രവീണ ടൺഠൻ

778

രാജ്യം പദ്മശ്രീ നൽകി ആദരിച്ച നടിയാണ് ബോളിവുഡ് താരമായ രവീണ ടൺഠൻ. തൊണ്ണൂറുകളിലെ സൗന്ദര്യത്തിന്റെ മറുവാക്കായിരുന്നു ഈ ബോളിവുഡ് നടി. അന്ന്‌നിരവധി സിനിമകൾ നിറഞ്ഞെങ്കിലും താൻ ഉപേക്ഷിച്ച സിനിമകൾ അതിലേറെ വരുമെന്നാണ് രവീണ പറയുന്നത്.

താൻ എന്നും ചെയ്തത് കംഫർട്ടബിൾ ആയ വേഷങ്ങളാണ്. തനിക്ക് കംഫർട്ടബിൽ അല്ലാത്ത റോളുകൾ ഒന്നും ഞാൻ ചെയ്തിട്ടില്ല എന്നും താരം വെളിപ്പെുത്തുന്നു.

Advertisements

താൻ ഷൂട്ടിങിന് ഇടയിൽ ഒരുപാട് കാര്യങ്ങൾക്ക് ഞാൻ അൺകംഫർട്ടബിൾ ആവുമായിരുന്നെന്ന് എഎൻഐ ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. ഉദാഹരണം പറയുകയാണ് എങ്കിൽ, ഒരു പാട്ട് രംഗം ചിത്രീകരിക്കുമ്പോൾ ചെയ്യുന്ന സ്റ്റെപ്പുകൾ എനിക്ക് കംഫർട്ട് അല്ല എങ്കിൽ താനത് തുറന്നുപറയും.

ALSO READ-പണ്ടത്തെ സന്യാസിമാർ ആന്തരികാവയവങ്ങൾ പുറത്തെടുത്ത് വൃത്തിയാക്കി തിരിച്ചു വെയ്ക്കും; നവ്യ നായരുടെ വാക്കുകളെ ട്രോളി സോഷ്യൽമീഡിയയും മുകേഷും

ഈ സ്റ്റെപ്പ് ചെയ്യാൻ പറ്റുന്നില്ല എന്ന് തന്നെ പറയും. പറയുക മാത്രമല്ല, ഞാൻ ആ സ്റ്റെപ്പ് ചെയ്യുകയും ഇല്ലെന്നും താരം പറയുന്നു. സ്വിമ്മിങ് ഡ്രസ്സ് ധരിക്കുകയോ കിസ്സിങ് സീനിൽ അഭിനയിക്കുകയോ ചെയ്തിട്ടില്ല. തനിക്ക് അഭിനയിക്കാൻ തന്റേതായ നിയമങ്ങൾ ഉണ്ടായിരുന്നു.

താൻ റേ പ് സീനുകൾ ചെയ്യുമ്പോൾ എന്റെ വസ്ത്രം കീറാനോ, അതിന്റെ നീളം കുറയ്ക്കാനോ പാടില്ല. പൂർണ വസ്ത്രത്തോടെ ഇത്തരം രംഗങ്ങളിൽ അഭിനയിച്ച് ഏകതാരമായിരിക്കും താനെന്നും ഇക്കാരണത്താൽ വാശിക്കാരി എന്നായിരുന്നു അറിയപ്പെട്ടിരുന്നതെന്നും രവീണ പറയുന്നുണ്ട്.

ALSO READ-എനിക്ക് പിരീയഡ്‌സായാൽ നാട്ടുകാർ മൊത്തം അറിയും; ഷൂട്ടിങ് പോലും നിർത്തിവെച്ചിട്ടുണ്ട്! മമിത ശുശ്രൂഷിച്ചതിനെ കുറിച്ച് അനശ്വര രാജൻ

താരം വേണ്ടെന്ന് വെച്ച സിനിമയാണ് കരിഷ്മ കപൂറിന്റെ ആദ്യ ചിത്രമായ പ്രേം ഖ്വയിദ്. ഈ സിനിമയിലെ വേഷം ആദ്യം വന്നത് തനിക്കായിരുന്നു. അതിൽ അശ്ലീല രംഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ഒരു രംഗം ഇഷ്ടമായില്ല.

ഒരു രംഗത്ത് നായകൻ തന്നെ പിടിച്ച് വലിക്കുമ്പോൾ സിപ് ഊരിപ്പോകുകയും സ്ട്രാപ് കാണുകയും ചെയ്യുന്ന ഒരു രംഗമുണ്ട്. അതിൽ താൻ കംഫർട്ട് അല്ലാത്തതിനാൽ ആ ഒരൊറ്റ സീനിന്റെ പേരിൽ സിനിമ ഉപേക്ഷിച്ചു. ഡർർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ വേഷം ഉപേക്ഷിച്ചത് സ്വിമ്മിങ് സ്യൂട്ട് ധരിക്കണം എന്നുള്ളത് കൊണ്ടായിരുന്നുവെന്നും താരം പറയുന്നു.

അതേസമയം, കെജിഎഫ് ചാപ്റ്റർ 2 ആണ് രവീണയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അടിത്ത സിനിമ സഞ്ജയ് ദത്തിനൊപ്പമുള്ള ഗുഡ്ചാദിയാണ്.

Advertisement