പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റ് ശ്രീജ രവിയുടെ മകളായ രവീണ അറിയപ്പെടുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റായി വളർന്നത് പെട്ടെന്നാണ്. ഇപ്പോൾ അഭിനേത്രിയായും തിളങ്ങുകയാണ് രവീണ രവി. നയൻതാര അടക്കമുള്ള തമിഴിലെ മുൻനിര നായികമാർക്ക് ശബ്ദം നൽകിയിട്ടുള്ള രവീണ പ്രദീപ് രംഗനാഥന്റെ ലവ് ടുഡേ എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഇപ്പോഴിതാ തമിഴ്‌നാടിന് പുറത്തും ചർച്ചയായ മാമന്നൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ വേഷമാണ് രവീണ അവതരിപ്പിച്ച് അമ്പരപ്പിച്ചിരിക്കുന്നത്.
ഫഹദിനും വടിവേലുവിനുമൊപ്പം പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ് രവീണ.മാമന്നനിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച രത്‌നവേൽ എന്ന വില്ലന്റെ ഭാര്യയായ ജ്യോതി എന്ന കഥാപാത്രത്തെയമാണ് രവീണ അവതരിപ്പിച്ചത്.
ഈ ചിത്രത്തിൽ ഒരു ഡയലോഗ് പോലും പറയാതെ തന്നെ രവീണ പ്രേക്ഷകർക്ക് പ്രിയങ്കരിയായി. ഫഹദിനൊപ്പമുള്ള രവീണയുടെ കോമ്പിനേഷൻ സീനുകൾ ഇൻസ്റ്റഗ്രാം റീലുകളിൽ തരംഗമാണ്. ഇതിനിടെയാണ് രവീണയെ കുറിച്ച് സംവിധായകൻ ഒരു വെളിപ്പെടുത്തൽ നടത്തിയത്.
മാമന്നൻ സിനിമയുടെ വിജയാഘോഷത്തിനിടെ ഫഹദ് ഫാസിലിൻറെ ഷർട്ടിൽ രവീണയുടെ ലിപ്സ്റ്റിക് പതിഞ്ഞതിനെ കുറിച്ചാണ് സംവിധായകൻ മാരി സെൽവരാജ് സംസാരിച്ചത്. ഇതോടെ രവീണ ഫഹദിനെ ചുംബിച്ചോ എന്ന് ചോദ്യമുയർത്തി ട്രോളുകളും നിറഞ്ഞു.
ALSO READ- സിപിഎം താലോലിക്കുന്ന വ്യക്തിയാണ്, ബിജെപി ഫണ്ട് ചെയ്യുന്ന ഒരാളാണ്; തുറന്നടിച്ച് നിഖില വിമൽ
ഇപ്പോഴിതാ ഒരു ചാനലിന് നൽകിയ അഭിമുഖത്തിനിടെ ഷൂട്ടിങ്ങിനിടെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കുകയാണ് രവീണ. സിനിമയിൽ രത്‌നവേൽ ജ്യോതിയെ (കെട്ടിപ്പിടിക്കുന്ന രംഗത്തിൽ ഒരബദ്ധം സംഭവിക്കുകയായിരുന്നു.
‘ഫഹദിന്റെ കൈകൾ തന്റെ തലയിലായിരുന്നു. കെട്ടിപ്പിടിച്ചപ്പോൾ മുഖം ഫഹദിൻറെ തോളിൽ അമർന്നു. ഞാൻ ഫഹദിനെ ചുംബിച്ചതല്ല. അങ്ങനെ സംഭവിച്ച് പോയതാണ്.’
‘സീൻ എടുത്ത ശേഷം നോക്കിയപ്പോഴാണ് ഷർട്ടിൽ ലിപ്സ്റ്റിക് പടർന്നതായി കണ്ടത്. ഉടൻ തന്നെ ഇക്കാര്യം ഫഹദിനോട് പറയുകയും മറ്റൊരു ഷർട്ട് ധരിച്ചുകൊണ്ടാണ് ചിത്രീകരണം തുടരുകയായിരുന്നു എന്നും’- രവീണ വ്യക്തമാക്കി.