ഏതാണ്ട് മുപ്പത്തിയൊന്നോളം വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താര സുന്ദരിയാണ് നടി ശ്വേതാ മേനോന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയത് 1991 ല്‍ പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയിലൂടെ മലയാള എത്തിയ നടി പിന്നീട് നിരവധി സിനിമകളില്‍ വേഷമിട്ടു.
പരസ്യരംഗത്തും മോഡലിങ് രംഗത്ത് നിന്നും തിളങ്ങി നിന്നിരുന്ന ശ്വേതാ മേനോന്‍ ആമീര്‍ ഖാന്‍ അടക്കമു ള്ളവര്‍ക്ക് ഒപ്പം ബോളിവുഡ് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കാ മ സൂ ത്ര യുടെ പരസ്യത്തിലൂടെ ആണ് താരം ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയെടുത്തത്.
കോഴിക്കോടാണ് ശ്വേത മേനോന്റെ സ്വദേശം. ശ്വേതയുടെ പിതാവ് ഇന്ത്യന്‍ വ്യോമ സേനയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ ആയിരുന്നു ശ്വേതയുടെ പഠനം. അനശ്വരം എന്ന മലയാള ചിത്രത്തിലൂടെ ആണ് ശ്വേത സിനിമാ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. ഇഷ്‌ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.
മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ശ്വേതാ മേനോന് ലഭിച്ചിട്ടുണ്ട്. മലയാളത്തില്‍ സൂപ്പര്‍താരങ്ങള്‍ക്ക് എല്ലാം കൂടെ അഭിനയിച്ചിട്ടുള്ള താരം ചില വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിവാദങ്ങളെ മാനിക്കാതെ സിനിമയില്‍ തനിക്ക് തന്റേതായ സ്ഥാനം ഉണ്ടെന്ന് വിശ്വസിച്ച് മുന്നേറുവാണ് താരം ഇപ്പോള്‍.
ALSO READ- അനുഷ്‌കയും ആയുള്ള പ്രണയം, എല്ലാം തുടങ്ങിവച്ചത് കരൺ ജോഹർ: പ്രഭാസ് അന്ന് പറഞ്ഞത് ഇങ്ങനെ
ഇപ്പോഴിതാ ബ്ലെസ്സിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ കളിമണ്ണ് എന്ന ചിത്രത്തിനെക്കുറിച്ച് ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ശ്വേത.
എന്റെ ജീവിതത്തില്‍ എനിക്ക് തന്നതും അല്ലെങ്കില്‍ ഞാന്‍ അനുഭവിച്ചതുമായ ഏറ്റവും മനോഹരമായ സിനിമയാണ് കളിമണ്ണ് എന്നാണ് താരം പറയുന്നത്. എല്ലാത്തിനേക്കാളും വലുത് എന്റെ കുഞ്ഞ് ജനിച്ചു എന്നത് തന്നെയാണ്. അന്ന് ഒരുപാട് വിമര്‍ശനങ്ങളിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. എന്നാല്‍ അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്.
ഒന്നാമത്തെ കാര്യം എന്റെ കുഞ്ഞ് വയറ്റില്‍ ഉണ്ടായിരുന്നപ്പോള്‍ എനിക്കുവേണ്ടി ഒരു പാട്ട് എഴുതുന്നു. അതും എന്റെ അമ്മാമ്മ ഒഎന്‍വി കുറുപ്പ് എഴുതിയ വരികള്‍. കുട്ടേട്ടന്‍(എം ജയചന്ദന്‍) നല്‍കിയ സംഗീതം, ഇതില്‍ കൂടുതല്‍ എന്ത് സന്തോഷമാണ് വേണ്ടത്.
രതിനിര്‍വേദം സിനിമയുടെ ഷൂട്ടിങിനെ കുറിച്ചും താരം വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. രതി നിര്‍വേദത്തിന്റെ ഷൂട്ടിങ് മാവേലിക്കരയില്‍ വെച്ചിട്ടായിരുന്നു. അന്ന് അവിടുത്തെ സ്‌കൂളിനും കോളേജിനുമൊക്കെ അവധിയായിരുന്നതുകൊണ്ട് പിള്ളേരെല്ലാം ലൊക്കേഷനിലുണ്ടായിരുന്നു. ആള്‍ത്തിരക്ക് കാരണം അവസാനം പോലീസ് വരെ അവിടെ വന്നു.
ALSO READ- താനറിയാതെ കുളിമുറി സീൻ എടുത്ത സംവിധായകൻ ഫാസിലിനോട് അന്ന് കെപിഎസി ലളിത ചെയ്തത് ഇങ്ങനെ
താന്‍ നോക്കുമ്പോള്‍ എല്ലാവരും മതിലിന്റെ പുറത്ത്കയറി രതിചേച്ചിക്കുവേണ്ടി കാത്തിരിക്കുകയാണ്. ഉച്ചക്ക് ഊണ് കഴിഞ്ഞ് ഞാന്‍ പുറത്ത് വരുമ്പോള്‍ എല്ലാവരും പറയും ‘ഹാ രതിചേച്ചി’ എന്ന്. ഞാന്‍ ആഹാരം കഴിച്ച് എണീറ്റ് പോകുമ്പോഴാകട്ടെ ‘അയ്യോ’ എന്ന് ഒരേപോലെ പറയുന്നതും കേള്‍ക്കാം. അതൊരു കോറസ് പോലെയായിരുന്നെന്നും ശ്വേത മേനോന്‍ പറയുന്നു.
അനില്‍ കുമ്പഴ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രമായ പള്ളിമണിയാണ് ശ്വേത മേനോന്റെ ഏറ്റവും പുതിയ സിനിമ.