കേരളത്തിലെ പ്രളയത്തെ തുടര്‍ന്നുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ലൈവ് വന്നപ്പോള്‍ അപമാനിക്കാന്‍ കമന്റിട്ടയാള്‍ക്ക് മറുപടി നല്കി നടി രസ്ന പവിത്രന്. ക്യാംപിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് രസ്ന ലൈവിലെത്തിയത്.
അവശ്യസാധനങ്ങളില്‍ ഉപയോഗപ്രദമായവ സ്വീകരിക്കാന്‍ ക്യാംപകള്‍ തയ്യാറാകണം. പുതിയ സാധനങ്ങള്‍ കടകളിലെത്തി വാങ്ങാന്‍ സാധിക്കില്ലെന്നും കടകളെല്ലാം അടഞ്ഞുകിടക്കുകയാണെന്നും രസ്ന ഒരാഴ്ച മുന്‍പിട്ട ലൈവ് വിഡിയോയില്‍ പറഞ്ഞിരുന്നു.
അതിനാല്‍ വീട്ടിലുള്ള ഉപയോഗിക്കാന്‍ പറ്റുന്ന വസ്ത്രങ്ങള്‍ നല്കാന് തയ്യാറാണെന്നും സ്വീകരിക്കാന്‍ ക്യാംപുകള്‍ തയ്യാറാകണമെന്നും രസ്ന പറഞ്ഞിരുന്നു. അതിനിടെ രസ്നയെ പോടീ എന്നുവിളിച്ച് മോശമായ രീതിയില്‍ ബഷീര്‍ എന്നയാള്‍ കമന്റിട്ടിരുന്നു. ഇതോടെ രസ്ന ക്ഷുഭിതയായി. പേരെടുത്തുവിളിച്ച് അയാള്‍ക്ക് മറുപടിയും നല്കി.
ഇത്തരം വൃത്തികെട്ട സംസ്കാരമുള്ളയാളുകള് നമുക്കിടയിലുണ്ടെന്നും ഇവര്‍ക്ക് തക്ക മറുപടി കൊടുക്കണമെന്നും രസ്ന പറഞ്ഞു.